ഇന്ത്യയിലെ സ്മാർട്ട്ഫോൺ ടെക്നോളജി ട്രെയിനിംഗ് രംഗത്തെ പ്രഥമ ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ & ബ്രിഡ്കോയുടെ അത്യാധുനിക ലാബ് സൗകര്യങ്ങളോട് കൂടിയ കാസറഗോഡ് ഇൻസ്റ്റിറ്റ്യൂട്ട്, പഴയ ബസ് സ്റ്റാൻഡിന് സമീപം നാലപ്പാട് യു കെ മാളിൽ ബഹുമാനപ്പെട്ട രാജ്യസഭ എം പി അഡ്വ. ഹാരിസ് ബീരാൻ ഉത്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള Telecom Sector Skill Council (TSSC) ന്റെ കേരളത്തിലെ ഏക അക്കാദമിക് പാർട്ണറും ട്രെയിനിംഗ് പാർട്ണറും
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ടെക്നോളജി ട്രെയിനിംഗ് രംഗത്തെ പ്രഥമ ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ & ബ്രിഡ്കോയുടെ അത്യാധുനിക ലാബ് സൗകര്യങ്ങളോട് കൂടിയ കാസറഗോഡ് ഇൻസ്റ്റിറ്റ്യൂട്ട്, പഴയ ബസ് സ്റ്റാൻഡിന് സമീപം നാലപ്പാട് യു കെ മാളിൽ ബഹുമാനപ്പെട്ട രാജ്യസഭ എം പി അഡ്വ. ഹാരിസ് ബീരാൻ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കാസറഗോഡ് MLA ശ്രീ N A നെല്ലിക്കുന്ന് സന്നിഹിതനായിരുന്നു.
തുടർന്ന് നടന്ന സെമിനാറുകളിൽ
സൈബർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം കാസറഗോഡ് ക്രൈം ബ്രാഞ്ച് DySP ശ്രീ ഉത്തംദാസ് ടി നിർവഹിച്ചു. ശ്രീ രംഗീഷ് കടവത്ത് ക്ലാസ്സുകൾ നയിച്ചു.
കരിയർ ഗൈഡൻസ് സെമിനാറുകൾ ബഹുമാനപ്പെട്ട കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗത്തിന്റെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണനും നിർവ്വഹിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രിറ്റ്കോ & ബ്രിഡ്കോ, മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന, പ്രശസ്ത കരിയർ കോച്ചും മെന്ററുമായ ശ്രീമതി ഷാന നസ്രീൻ, JCI ഇന്ത്യയുടെ പരിശീലകൻ സജിത് കുമാർ വി കെ, ബ്രിറ്റ്കോ & ബ്രിഡ്കോ ചെയർമാൻ ഡോ. ഹംസ അഞ്ചുമുക്കിൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ബ്രിറ്റ്കോ & ബ്രിഡ്കോ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ച് നാഷണൽ, ഇൻ്റർനാഷണൽ എക്സ്പീരിയൻസ് നേടിയവരേയും, തുടർന്ന് സംരംഭകരായ പൂർവ വിദ്യാർത്ഥികൾക്കുള്ള
ലെവൽ സർട്ടിഫിക്കറ്റുകൾ കോൺവക്കേഷൻ സെറിമണിയിൽ എം പി അഡ്വ. ഹാരിസ് ബീരാൻ, MLA ശ്രീ N A നെല്ലിക്കുന്ന് എന്നിവർ വിദ്യാർത്ഥികൾക്ക് നൽകി ആദരിച്ചു.
ബ്രിറ്റ്കോ & ബ്രിഡ്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ, ബ്രിറ്റ്കോ & ബ്രിഡ്കോ കാസറഗോഡ് സെന്റർ ഹെഡ് ഇബ്രാഹിം മിസ്ഹബ് ചൂരി എന്നിവർ സംസാരിച്ചു.
ഷുക്കൂർ കോളിക്കര( സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, സി. ഒ. ഐ.), ഹനീഫ് കെ.എം.(കാസറഗോഡ് മുൻസിപ്പൽ കൗൺസിലർ), സിജു കണ്ണൻ(കാസറഗോഡ് പ്രസ്സ് ക്ലബ് പ്രസിഡൻ്റ്), മുഹമ്മദ് ഹലീം (ജനറൽ സെക്രട്ടറി, കെ. എം. സി. സി., ഡൽഹി), അഷ്റഫ് നാൽത്തടുക്ക (പ്രസിഡൻ്റ്, എം. ഡി. എ. കാസറഗോഡ്), വി.പി. അബ്ദുള്ള കുട്ടി (എം. ഡി, ഐ.എം. പി.ടി. ന്യൂഡൽഹി), സുധീർ.കെ (എം. ഡി, ബ്രിറ്റ്കോ & ബ്രിഡ്കോ, കോഴിക്കോട്), രാകേഷ്. ബി. മേനോൻ (ജനറൽ മാനേജർ, ബ്രിറ്റ്കോ & ബ്രിഡ്കോ), അനൂപ്. കെ (അഡ്മിനിസ്ട്രേറ്റീവ് മാനേജർ, ബ്രിറ്റ്കോ & ബ്രിഡ്കോ, കാസറഗോഡ്), അനുകൂൽ രാജ് (ഫാക്കൽറ്റി ഹെഡ്, ബ്രിറ്റ്കോ & ബ്രിഡ്കോ, കാസറഗോഡ്) തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ