കാസര്‍കോട്: കാസര്‍കോട് നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരസഭാ അസി. സെക്രട്ടറി എം. ശൈലേഷിന്റെ പരാതിയില്‍ കസബ വില്ലേജിലെ ഫൈസല്‍ എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവാവ് ചീത്തവിളിക്കുകയും പരാതിക്കാരന്റെയും മറ്റു ജീവനക്കാരായ ശ്രീജിത്ത് ഭട്ടതിരി, ഗംഗാധരന്‍ ജി, ചിത്രാദേവി, ഹരികൃഷ്ണന്‍ എന്നിവരുടെയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും ടൗണ്‍ പൊലീസ് എടുത്ത കേസില്‍ പറയുന്നു. എഞ്ചിനീയറിംഗ് സ്റ്റോര്‍ മുറിയുടെ ഗ്ലാസ് തകര്‍ത്ത് പൊതു മുതല്‍ നശിപ്പിച്ചുവെന്നും കേസില്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ