പ്രായ പരിധി കർശനമായി നടപ്പാക്കണം, പിണറായി വിജയനടക്കം ആർക്കും ഇളവുവേണ്ട'; ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം
മധുര: മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്‍റെ തീരുമാനം. കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയിൽ ഇളവ് നൽകാനുള്ള നീക്കത്തിലും ചില നേതാക്കൾ എതിർപ്പ് ഉന്നിയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ