ദില്ലി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ