താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ആറു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്.
റിമാന്റില്‍ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ 4 ദിവസം മുന്‍പ് കണ്ടിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ