ന്യൂഡല്‍ഹി:സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനങ്ങള്‍ അസാധുവാക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്, നിയമന പ്രക്രിയ അടിസ്ഥാനപരമായി പിഴവുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.
2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി), അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിനായി നടത്തിയ നിയമനവുമായി ബന്ധപ്പെട്ടാണ് കേസ്. 24,640 ഒഴിവുകളിലേക്ക് ആകെ 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ മല്‍സരിച്ചെങ്കിലും, 25,753 പേര്‍ക്ക് നിയമന കത്തുകള്‍ നല്‍കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ