ചെർക്കള:ചെർക്കള സിഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ലോകാരോഗ്യദിനാചരണപരിപാടി ശ്രദ്ധേയമായി. പരിപാടി ഡോ: അബ്ദുൾ നവാഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ തുടക്കം,പ്രതീക്ഷ നിർഭരമായ ഭാവി എന്നുള്ളതാണ് ഈ വർഷത്തെ വിഷയം.മാതൃ,ശിശുമരണങ്ങൾ പരമാവധി തടയുന്നതിനും,അമ്മമാരുടെ ആരോഗ്യത്തിനും,ക്ഷേമത്തിനും മുൻഗണ നൽകുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഡോ: നവാഫ് പറഞ്ഞു. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു.കേരളത്തിൽ അത് 19 ആയി കുറച്ചുകൊണ്ടുവരാൻ നമ്മുടെ ശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാതൃ ശിശുമരണങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിത മാണെന്നും,അതിന് ആശുപത്രിയിൽ പോകേണ്ട കാര്യമില്ലന്ന തെറ്റായ ധാരണ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസവം സുഖകരമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകത എന്ന വിഷയത്തിൽ ഗൈനകോളജി വിഭാഗത്തിലെ ഡോ: ഹരിത പിള്ളയും,അമ്മയുടേയും കുഞ്ഞിൻ്റെയും ആരോഗ്യം എന്ന വിഷയത്തിൽ പീടിയാട്രിക്ക് വിഭാഗത്തിലെ ഡോ: അഞ്ജുഷ ജോസും ക്ലാസ്സെടുത്തു. ഡോ: ഋതിക് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബ...