കാസർകോട്: പള്ളിക്കര പൂച്ചക്കാട് സ്കൂട്ടിയിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചെറുവത്തൂർ കാടങ്കോട് സ്വദേശി എ.പി. മുഹമ്മദ് ഫായിസ്( 23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസിന് ചെറിയ പരിക്കുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്ന് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫായിസ്. സ്കൂട്ടിയിൽ ലോറിയിടിച്ചപ്പോൾ ഫായിസ് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫായിസ് മരിച്ചിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ