തിരൂർ. വേൾഡ് ഇസ്മായിൽ കൂട്ടായ്മ കേരള സംസ്ഥാന കമ്മിറ്റി നിർധനരായ ഇസ്മായിൽമാർക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു. ഇസ്മായിൽ എന്ന് പേരുള്ളവരുടെ കൂട്ടായ്മയായ വേൾഡ് ഇസ്മായിൽ കൂട്ടായ്മ 2019ഇൽ ആണ് പ്രവർത്തനം ആരംഭിച്ചത്. ഇസ്മായിൽ എന്ന് പേരുള്ളവരുടെ സർവ്വോമുഖമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇസ്മായിൽ കൂട്ടായ്മയുടെ 8 ജില്ലകൾക്കുള്ള കിറ്റ് വിതരണം തിരൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഇഫ്താർ ഇഷ്ക്ക് എന്ന് നാമകരണം ചെയ്ത പരിപാടി സംസ്ഥാന പ്രസിഡണ്ട് ഇസ്മായിൽ അമ്പാട്ട്ന്റെ അധ്യക്ഷതയിൽ ഇസ്മായിൽ അരക്കുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലകൾക്കുള്ള കിറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മായിൽ മുതുകുറ്റി സംസ്ഥാന ട്രഷറർ ഇസ്മായിൽ പുല്ലൂർ എന്നിവർ ചേർന്ന് നടത്തി. ചടങ്ങിൽ ഇസ്മായിൽ കാവന്നൂർ, ഇസ്മായിൽ വേങ്ങര, ഇസ്മായിൽ പുറത്തൂർ, ഇസ്മായിൽ നിസാമി, ഇസ്മായിൽ കടപ്പുറം, ഇസ്മായിൽ പാറക്കടവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇസ്മായിൽ കൂട്ടായ്മയുടെ തൃശ്ശൂർ ജില്ല സംഗമം ഏപ്രിൽ 13ന് ഞായറാഴ്ച ചാവക്കാട് വെച്ച് നടക്കുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ