മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സുപ്രിം കോടതി നിയോഗിച്ച പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്
സുപ്രിം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പുതിയ മേല്‍നോട്ട് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധന പുരോഗമിക്കുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജയിന്‍ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് പരിശോധനയ്ക്ക് എത്തുന്നത്.
കേരള,തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും സംഘത്തില്‍ അംഗങ്ങളാണ്. കാലവര്‍ഷത്തിനു മുന്‍പും, കാലവര്‍ഷ സമയത്തും അണക്കെട്ടില്‍ ആവശ്യമായ പരിശോധന നടത്തേണ്ടത് പുതിയ സമിതിയാണ്. അണക്കെട്ടിലേ പരിശോധനയ്ക്കുശേഷം ഉച്ചകഴിഞ്ഞ് കുമളിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ