കാഞ്ഞങ്ങാട്ടെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ നഴ്‌സിങ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശിനി ചൈതന്യ(21)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സിയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് വിദ്യാര്‍ഥിനി മന്‍സൂര്‍ ആശുപത്രിയുടെ നഴ്‌സിങ് സ്ഥാപന ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ സംഘടനകളും ആശുപത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സദാനന്ദന്റെയും ഓമനയുടെയും മകളാണ്.
സഹോദരന്‍: രാംകുമാര്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ