ഇ.ഡിക്കെതിരെ സമരം കടുപ്പിച്ചാല്‍ രാഷ്ട്രീയ ലാഭമാവുമെന്ന വിലയിരുത്തലില്‍ സി.പി.എം.കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡിയുടെ കുറ്റപത്രം രാഷ്ട്രീയ താല്പര്യപ്രകാരമെന്ന് ജനങ്ങളെ എളുപ്പം ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇ.ഡിക്കെതിരെ സി.പി.എം നീങ്ങുന്നത്. ബി.ജെ.പി കൂട്ടുകെട്ടെന്ന ആക്ഷേപത്തെ മറികടക്കാന്‍ കൊടകരക്കേസ് സഹായകരമാവുമെന്ന് സി.പി.എം വിലയിരുത്തുന്നു.
ഇഡിയെ രാഷ്ട്രീയം കളിക്കുകയാണെന്ന് പലതവണ സിപിഎം ആരോപിച്ചിട്ടുണ്ട്. കരുവന്നൂരില്‍ സിപിഎം നേതാക്കളെ പ്രതികളാക്കിയത് ഈ ലക്ഷ്യത്തിലാണെന്നാണ് സിപിഎം വാദം. എന്നാല്‍ സഹകരണ മേഖലയിലെ തട്ടിപ്പ് വ്യാപകമായതിനാല്‍ സിപിഎമ്മിന് അത് സാധൂകരിക്കാനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. ബിജെപിയെ സഹായിക്കുകയും എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇഡിയുടെ ദൗത്യമെന്നാണ് സിപിഎം നിലപാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ