എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ കുറ്റക്കാരി, പ്രസംഗം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തി കുറ്റപത്രം. പിപി ദിവ്യയുടെ പ്രസംഗം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. നവീന്‍ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം ഇന്ന് നല്‍കും. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ