കാസർകോട്: കാസർഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ വിവിധ സാമൂഹിക - സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. കിംസ് എം.ഡി ഡോക്ടർ പ്രസാദ് മേനോൻ, ഡോക്ടർ ഉഷാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ റമദാൻ ഒന്ന് മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും വഴിയാത്രക്കാർക്കും സമൂഹ നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. വിവിധ മതവിശ്വാസികൾ ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നത് പരസ്പര സൗഹൃദവും സാഹോദര്യവും വളർത്താൻ സഹായിക്കുന്നുവെന്നും എല്ലാവരും സ്നേഹം പങ്കുവെച്ച് ജീവിക്കണമെന്നും ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത ഡോക്ടർ അവിനാശ് കാകുഞ്ച പറഞ്ഞു. കിംസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേശ്വരി അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുരേഷ്, നവാസ്, ഷിഫാർ, അഖിൽ, ഷാദിയ, ആനന്ദ്, മാധ്യമ പ്രവർത്തകരായ അബ്ദുൽ മുജീബ് (കെവാർത്ത), വിനയ് കുമാർ, ഗണേഷ്, പൊതുപ്രവർത്തകരായ ഹസൻ ഈച്ചിലിങ്കാൽ, ഷൈൻ തളങ്കര, അമീർ ഏരിയാൽ, മുനീർ ചെമ്മനാട്, ബിനോയ് തോമസ്, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. അൻവർ മാങ്ങാടൻ സ്വാഗതവും സിദ്ദിഖ് ചേരങ്കൈ നന്ദിയും...