കാസറഗോഡ്: ബാഡ്മിന്റൺ വേൾഡ് ഫെഡറഷൻ ലെവൽ 2 കോച്ച് പട്ടം കരസ്തമാക്കി ചൂരി സ്വദേശി സിറാജ്. മികച്ച ബാഡ്മിന്റൺ താരം കൂടിയായ സിറാജ്
2023 ഇൽ കൊറിയയിലെ ജിയോഞ്ചുവിൽ നടന്ന ലോക സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ UAE ടീമിന് വേണ്ടി മത്സരിച്ചിട്ടുണ്ട്.
അതെ വർഷം തന്നെ ബാഡ്മിന്റൺ ഏഷ്യ നടത്തിയ റഫറി കോഴ്‌സും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.
മസ്ദ ചൂരി അംഗവും കാസർഗോഡ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കേരള ബാഡ്മിന്റൺ അസോസിയേഷനിൽ കാസറഗോഡ് ജില്ലാ പ്രധിനിധി കൂടിയായണ്.
ദുബായ് ഐ ടി രംഗത്ത് ബിസിനസ് ചെയ്യുന്ന സിറാജു റാബിയ ദാമ്പതികളുടെ
രണ്ടു മക്കളും ബാഡ്മിന്റൺ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട് മകൾ സാറ സിറാജ് 2018-2019 ഇൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പ് ഇവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്,
2019 ൽ ജൂനിയർ മിക്സഡ് വിഭാഗം ദേശീയ ഒന്നാം നമ്പർ താരമായിരുന്നു സാറ സിറാജ്.
ഇളയ മകൾ റിം സിറാജ്, 2023, 2024 ൽ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ
യു എ ഇ യേ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
പരേതനായ ചൂരി മൊയ്‌ദീൻ കുട്ടി നബീസ ദമ്പതികളുടെ മകനാണ് സിറാജ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ