കൊച്ചി: മുസ്‌ലിംകൾക്കെതിരായ വിദ്വേഷപരാമർശ കേസിൽ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നൽകിയത്.
നിലവിൽ കേസിൽ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ തുടരുകയാണ്. പാലാ സബ്ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് നടത്തിയ വൈദ്യ പരിശോധനയിൽ ഇസിജി വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ആശുപത്രി വാസം. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ചാനൽചർച്ചയിൽ വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ജോർജിനെതിരേ കേസെടുത്തത്. പിന്നാലെ ജോർജ് നൽകിയ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളുകയുമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ