കാസര്‍കോട്: ജില്ലയിലെ നിരവധി അക്രമകേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗണ്ട ആര്‍ ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷി(31)നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. കാസര്‍കോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം, കൊലപാതക ശ്രമം ഉള്‍പ്പെടെ 5 കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്.വര്‍ഷങ്ങളായി പൊതുജന സ്വൈര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും ആണ് ഇയാളുടെ പ്രവൃത്തി. വര്‍ഗ്ഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം, കവര്‍ച്ച തുടങ്ങിയ നിരവധി ഹീന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ക്കെതിരെ 2017മുതൽ 2024 വരെയുള്ള വര്‍ഷങ്ങളില്‍ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ ശിപാര്‍ശയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ആണ് കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ