ആഗ്ര സ്വദേശി ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡോ. വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ . മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തിര്‍പ്പറിയിച്ചിരുന്നു. ഇന്നത്തെ യോഗം സുപ്രീംകോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് തള്ളിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നാളെ വിരമിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ