കാസറഗോഡ് :വന മന്ത്രിയുടെ രാഷ്ട്രീയ നിലപാടും അദ്ദേഹത്തിന്റെ വകുപ്പ് ഭരണവും രാഷ്ട്രീയ ഓഡിറ്റിന് വിധേയമക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് അപ്രഖ്യാപിത നിർബന്ധിത വന വൽക്കരണമാണ്
ഇത് മലയോര കുടിയേറ്റ ജനതയോടുള്ള പ്രത്യക്ഷ വെല്ലുവിളിയായി പാർട്ടി കാണുന്നു
കേരള കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്കെതിരെയുള്ള, കടന്നാക്രമണമാണ് മന്ത്രിയുടെ ഓരോ പ്രവർത്തിയിൽ കാണുന്നത്
ഇതിനെതിരെ രാഷ്ട്രീയ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെടുന്നു
മന്ത്രിയുടെ വാക്കും പ്രവർത്തിയും തികച്ചും കർഷക വിരുദ്ധമാണ്
ഇതിനെതിരെ സംസാരിക്കുന്ന മത മേലദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ളയുള്ളവർക്കെതിരെ വളരെ ദിക്കാരത്തോടെയും അഹങ്കാരത്തോടെയുമുള്ള മന്ദ്രിയുടെ മറുപടി
ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ മന്ത്രിക്കെതിരെ
പ്രത്യക്ഷമായ സമര പരിപാടിയുമായി മുന്നോട്ടു പോവുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു
കാസറഗോഡ് ജില്ലാ നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ