പനത്തടി : മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന വിധ്വംസക പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനും വന സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത ജില്ലയാണ് കാസറഗോഡ്. സെക്ഷനുകളിലും ബീറ്റുകളിലും വാഹനവും കുടിവെള്ളവും കൊന്നക്കാട് ബീറ്റിൽ സ്ഥിരം ഹെഡ് ക്വാർട്ടർ സൗകര്യങ്ങളൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ് പി എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വി സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡൻ്റ് കെ.എൻ രമേശൻ, ജില്ലാസെക്രട്ടറി കെ ധനഞ്ജയൻ, സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ പിസി യശോദ , കെ ആർ . ബിനു , കെ വി അരുൺ , അലീഷ ജോർജ്ജ്, എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ് ബി. ശേ സപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ധനഞ്ജയൻ സ്വാഗതവും വിവി പ്രകാശൻ നന്ദിയും പറഞ്ഞു. വി. വിനീത് (പ്രസിഡണ്ട്)ബി. രഞ്ജിത്ത് (വൈസ് പ്രസിഡണ്ട് )ജി. സൗമ്യ (സെക്രട്ടറി )ടി കെ നിഷ (ജോ:സെക്രട്ടറി ) എം എസ് സുമേഷ് കുമാർ ( ട്രഷറർ ) തുടങ്ങിയവരെ പുതിയ മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ