സമാധി വിവാദം; നെയ്യാറ്റിന്‍കര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലും ചതവ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റുമടക്കം ഒട്ടേറെ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയധമനികളില്‍ 75 ശതമാനത്തിലധികവും ബ്ലോക്കുണ്ട്. ശരീരത്തിലെ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
തലയില്‍ കരുവാളിച്ച പാടുകള്‍ കണ്ടതായി നേരത്തെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കള്‍ സമാധി സ്ഥലത്തിരുത്തിയപ്പോള്‍ ഉള്ളിലായതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് മക്കള്‍ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. നെഞ്ചുവരെ കര്‍പ്പൂരവും ഭസ്മവും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടിയ ശേഷം മുഖത്തും തലയിലും കളഭം ചാര്‍ത്തിയാണ് മക്കള്‍ ഗോപനെ കല്ലറയില്‍ ഇരുത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ