ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അതിഷിയുടെ കത്ത്
ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ആം ആദ്മി പാർട്ടി. നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമുച്ചയത്തിൽ പ്രവേശിപ്പിച്ചില്ല. അതേസമയം എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ന്യായീകരണവുമായി സ്പീക്കറും രംഗത്തെത്തി. ആം ആദ്മി പാർട്ടിയുടേത് നിരുത്തരവാദിത്തപരമായ സമീപനമെന്ന് അതിഷിക്കയച്ച മറുപടിക്കത്തിൽ സ്പീക്കർ വ്യക്തമാക്കി. ദില്ലി നിയമസഭാ സമ്മേളനം തുടങ്ങി നാലാം ദിവസവും പ്രതിപക്ഷ എംഎൽഎമാരെ നിയമസഭ സമുച്ചത്തിൽ പ്രവശിപ്പിച്ചില്ല.
ദില്ലി പോലീസ് ബാരിക്കേഡ് നിരത്തിയാണ് പ്രതിപക്ഷ നേതാവ് അതിഷിയെയും ആം ആദ്മി പാർട്ടി എംഎൽഎമാരെയും തടഞ്ഞത്. ഇതിനെതിരെ നിയമസഭയ്ക്ക് പുറത്ത് എംഎൽഎമാർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. രാഷ്ട്രപതിയെ കാണാനെത്തിയ എംഎൽഎമാരെ പോലീസ് നടുറോഡിൽ തടഞ്ഞു. ബിജെപി ദില്ലിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ