കാസര്‍കോട്: പ്രസിദ്ധമായ പൈക്കം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ സ്മരണയ്ക്കായി വര്‍ഷം തോറും നടത്തി വരുന്ന ഉറൂസിന് 15ന് തുടക്കമാവുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് കരിങ്ങപ്പള്ളം പതാക ഉയര്‍ത്തും. രാത്രി ഏഴ് മണിക്ക് പൈക്ക ജമാഅത്ത് ഖാസി മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം
ചെയ്യും. പൈക്ക മുദരീസ് ഉസ്മാന്‍ നാസി ബാഖവി ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള രാത്രികളില്‍ യുപിഎസ് തങ്ങള്‍ അര്‍ലട്ക്ക, കബീര്‍ ഹിമമി സഖാഫി, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, അന്‍സാര്‍ ഫൈസി അല്‍ ബുര്‍ഹാനി, അലി അക്ബര്‍ ബാഖവി തനിയംപുരം, അഷ്‌റഫ് റഹ് മാനി ചൗക്കി, കെഎസ് അലി തങ്ങള്‍ കുമ്പോല്‍, യഹ് യ ബാഖവി പുഴക്കര, ഹാഫിള് ഫാരിസ് മംനൂന്‍ ഫൈസി ലക്ഷദീപ് എന്നിവര്‍ പ്രഭാഷണം നടത്തും.
ഫെബ്രുവരി 20ന് വൈകുന്നേരം മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും.23ന് രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം എന്‍പിഎം ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും.മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.24 ന് രാവിലെ ഏഴ് മണിക്ക് നല്‍കുന്ന അന്നദാന
വിതരണത്തോടെ ഉറൂസ് സമാപിക്കും.
പത്രസമ്മേളനത്തില്‍ പൈക്ക ഖാസി മുഹമ്മദ് തങ്ങള്‍ ,മുദരീസ് ഉസ്മാന്‍ റാസി ബാഖവി ഐത്ത മി, ഹനീഫ് കരിങ്ങപ്പള്ളം, അഷ്‌റഫ്
ബസ്മല, ജെപി അബ്ദുല്ല, ബിഎ അബ്ദുല്‍ റസാഖ് എന്നിവര്‍ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ