മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ചക്കേസിലെ സൂത്രധാരന്മാരായ രണ്ടുപേർ അറസ്‌റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ ബണ്ട്വാൾ കന്ന്യാന സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ ഭാസ്കർ ബെൽചപാട(69), തലപ്പാടി കെസി റോഡ് സ്വദേശി മുഹമ്മദ് നസീർ (65) എന്നിവരാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ബംഗളുരു റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഭാസ്കറിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് നസീറിനെ അറസ്‌റ്റ് ചെയ്തത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്ക ളായിരുന്നുവെന്നും കോട്ടേക്കാർ ബാങ്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നസീർ വഴിയാണ് ഭാസ്കറിന് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ, ബാങ്ക് തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ നസീർ ശേഖരിക്കുകയും ഇരുവരും ആദ്യഘട്ട പദ്ധതി തയാറാക്കിയ ശേഷം കവർച്ചയിൽ നേരിട്ട് ഇടപെടാൻ മറ്റുള്ളവരെ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. ഭാസ്കർ 25 വർഷമായി മുബൈയിൽ സ്ഥിര താമസമാണ്. കവർച്ചക്കേസിൽ മുന്നു വർഷം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു. ഡൽഹി, മുംബൈ, ദക്ഷിണ കന്നഡ തുടങ്ങിയ സ്‌ഥലങ്ങളിൽ ഇയാൾ മോഷണ കേസുകളിൽ പ്രതിയാണെന്ന് ഉള്ളാൾ സബ് ഇൻസ്പെക്ടർ നാഗരാജ് പറഞ്ഞു. മുരുഗണ്ടി തേവർ, ഇയാളുടെ പിതാവ് ഷണ്മുഖസുന്ദരം, ജോഷ്വാ രാജേ ന്ദ്രൻ, കണ്ണൻ മണി എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു. മോഷണമുതലും കണ്ടെടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ