തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം മദ്യനയം പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നത്. എന്നാൽ, പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് കഴിഞ്ഞില്ല.
ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തിൽ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളിൽ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവിൽ വന്ന അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അംഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ