ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കം; പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് എഐസിസി വിലയിരുത്തൽ
ദില്ലി: ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്ന് എഐസിസി വിലയിരുത്തൽ. തരൂരിന്‍റെ നിലപാട് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തുന്നത്. പാർട്ടിക്ക് തൻ്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിലാണ് എഐസിസിയുടെ നിലപാട്.
നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെയാണ് വീണ്ടും കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ രംഗത്തെത്തിയത്. കേരളത്തിൽ നേതൃപ്രതിസന്ധിയെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി ഉണ്ടാകുമെന്നാണ് തരൂരിന്‍റെ മുന്നറിയിപ്പ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും പാർട്ടി പിന്തുണ ആവശ്യമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ