വാഷിങ്ടണ്‍: യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം, അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഊന്നിപ്പറഞ്ഞു.
To advertise here, Contact Us
അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം, സ്ഥിരീകരിക്കപ്പെട്ടവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പൗരന്മാര്‍. അവര്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ ഇന്ത്യ തയ്യാറാണ്, മോദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ