തെക്കിൽ ആലട്ടി റോഡ് പുളിഞ്ചാൽ പാലത്തിൽ കഴിഞ്ഞ ദിവസം കുറ്റിക്കോൽ സ്വദേശിയുടെ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുരുന്നു ചികിത്സയിൽ ആയിരുന്നാ ഡ്രൈവർ പ്രകാശൻ ഇന്ന് ആശുപത്രിയിൽ മരണമടഞ്ഞു വാഹnaaപകടം തുടർകഥയാവുന്ന ഈ വളവിൽ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് രാത്രി പകലെന്ന വ്യത്യാസം ഇല്ലാതെ വൻ ദുരന്തം ആണ് കാത്തിരിക്കുന്നത്. നിരവധി ചരക്ക്, യാത്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ ആയിക്കഴിഞ്ഞു. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തിയായ റോഡിൽ ഈപഴയ പാലം ഒഴിച്ച് നിർത്തിയാണ് പണി നടത്തിയത്. പാലം ഇനി ഉയർത്തികൊണ്ട് റോഡ് വളവ് നിവർത്തിയാലേ ഇവിടെ അപകടം ഒഴിവാകുകയുള്ളു. അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ഇനിയും മരണം സംഭവിക്കും എന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്നു പാലം പണി ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാണിമൂല യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ