ബോവിക്കാനം:
സാമൂഹ്യ പുരോഗതിയെ അസ്ഥിരപ്പെടുത്തുന്ന ന്യൂജൻ ലഹരിക്കെതിരെ മുളിയാറിലെ വിദ്യാഭ്യാസ കാമ്പസുകൾ ,വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ കാമ്പയിൻ പരിപാടി നടത്തുവാൻ
മുളിയാർ പീപ്പിൾസ് ഫോറം എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ന്യൂ ജൻലഹരി
പുതിയ തലമുറയെ
ക്രിമിനലുകളാക്കി മാറ്റുകയാണെന്നും
സമുഹത്തെ ശിഥിലമാക്കുന്ന അതിന്റെ ഭീകരമായ പ്രവണതയുടെ
തുടക്കമാണ് നിയന്ത്രണാധീതമായി
ദിനംപ്രതി വർദ്ധിച്ചു വരുന്ന കുടുംബകലഹവും
കാമ്പസുകളെ ചോരക്കളമാക്കുന്ന
ഭീകരമായ റാഗിംഗും സാമ്പത്തിക പ്രശ്നങ്ങളും ലൈംഗിക അരാജകത്വവും
സ്ത്രീ സുരക്ഷാവീഴ്ചയുമെന്ന് യോഗം വിലയിരുത്തി.
പ്രസിഡണ്ട് ബി അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു.
പി.സുരേഷ് കുമാർ,ശരീഫ് കൊടവഞ്ചി,റഹിമാൻ മാസ്റ്റർ,സാദത്ത് മുതലപ്പാറ,സുനിൽ മളിക്കാൻ,കബീർ മുസ്ല്യാർ നഗർ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ