ആലൂർ : മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘത്തിൻ്റെ 34-ാം വാർഷികത്തിന് ഇന്ന് (ഫെബ്രുവരി 13 വ്യാഴാഴ്ച) മർഹും സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങൾ നഗരിയിൽ തുടക്കമാകും,നൂറുൽ ഹുദാ യുവജന സംഘം പ്രസിഡൻ്റ് അബ്ദുല്ല അപ്പോളോ അധ്യക്ഷത വഹിക്കും,ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറയും.സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ ഉദ്ഘാടനം ചെയ്യും, മൂന്നു ദിവസങ്ങൾ നടക്കുന്ന പരിപാടിയിൽ ആദ്യദിനം ഉമർ ഹുദവി മലപ്പുറം പ്രഭാഷണം നടത്തും, രണ്ടാം ദിവസം മുഹമ്മദ് ഇർഷാദ് അദ്ഹരി മലപ്പുറം പ്രഭാഷണം നടത്തും,
സമാപന സമ്മേളനം
ജമാഅത്ത് പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും,നൂറുൽ ഹുദാ യുവജന സംഘം ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതം പറയും, ആലൂർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.
സ്വാഗതസംഘം കമ്മിറ്റി കൺവീനർ സവാദ് ടി കെ, ജമാഅത്ത് ട്രഷറർ അബ്ദുല്ലാ ആലൂർ, ജമാഅത്ത് ഭാരവാഹികളായ ശിഹാബ് മിത്തൽ, ജലീൽ മീത്തൽ, അഹമ്മദ് മീത്തൽ, അസീസ് എം എ, നൂറുൽ ഹുദാ യുവജന സംഘം ഭാരവാഹികളായ അബ്ദുല്ല എ എം, ലത്തീഫ് എ എം, അബ്ദുല്ല കോർണർ, മാഹിൻ കേളോട്ട്, നുസ്രത്തുൽ ഇസ്ലാം സംഘം യുഎഇ കമ്മിറ്റി പ്രസിഡൻറ് ജലാൽ ടി കെ, തുടങ്ങിയവർ സംബന്ധിക്കും, സ്വാഗതസംഘം കമ്മിറ്റി വൈസ് ചെയർമാൻ ഹനീഫ് ഹാജി നന്ദിയും പറയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ