കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ