ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ, പുതിയ വില 1812

  കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.   അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു. ഡിസംബറിൽ മാത്രം 62 രൂപ കൂട്ടി. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർദ്ധിച്ചു.

ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിക്കണം’, എംവിഡി പരിഷ്‌കാരം ഇന്ന് മുതല്‍

  ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിക്കണം’, എംവിഡി പരിഷ്‌കാരം ഇന്ന് മുതല്‍ മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്. കൊച്ചി : ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’ എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍ നിലവില്‍ വന്നു. എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടില്ല. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്. യൂണിയനുകള്‍ ഈ വിഷയത്തില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും.

ഇന്ത്യ സ്വസ്തികയുടെ നിഴലിൽ "പുസ്തക ചർച്ച നടത്തി സന്ദേശം ഗ്രന്ഥാലയം

  മൊഗ്രാൽപുത്തൂർ - രവീന്ദ്രൻ രാവണേശ്വരത്തിൻ്റെ പുസ്തകം " ഇന്ത്യ സ്വസ്തികയുടെ നിഴലിൽ "ചൗക്കി സന്ദേശം ഗ്രന്ഥാലയം ചർച്ച ചെയ്തു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ പുസ്തക ചർച്ചയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു.തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു താ ഇവിഷയാവതരണം നടത്തി. ഉത്തരദേശം ചീഫ് എഡിറ്റർ ടി.എ. ഷാഫി എഴുത്തുകാരൻ രവീന്ദ്രൻ രാവണേശ്വരത്തിന് മൊമെൻ്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചുകവി എരിയാൽ അബ്ദുള്ള 'സാഹിത്യ വേദി വൈസ് പ്രസിഡണ്ട് അഷ്റഫലി ചേരങ്കൈ സാഹിത്യകാരൻ കെ.കെ. അബ്ദു കാവു ഗോളി , കവിയും കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ എം.പി.ജിൽ ജിൽ, യശോദടീച്ചർ , സന്ദേശം വൈസ് പ്രസിഡണ്ട് എം.എ. കരീം, അഹമ്മദ് ചൗക്കി, യു. വേലായുധൻ ഹമീദ് കാവിൽ, ടി.വി. രാഘവൻ, ബഷീർ ഗ്യാസ്, ഗഫൂർ കല്ലങ്കൈ, സുലൈമാൻ തോരവളപ്പ്, ഷേഖ് സുലൈമാൻ,ഇബ്രാഹിം ബാങ്കോട് സുലൈമാൻ എച്ച്. കെ.എം.എ.ചൗക്കി അസീസ്, മുഹമ്മദ് കുഞ്ഞി കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദ...

ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അതിഷിയുടെ കത്ത്

ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ആം ആദ്മി പാർട്ടി. നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമുച്ചയത്തിൽ പ്രവേശിപ്പിച്ചില്ല. അതേസമയം എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ന്യായീകരണവുമായി സ്പീക്കറും രംഗത്തെത്തി. ആം ആദ്മി പാർട്ടിയുടേത് നിരുത്തരവാദിത്തപരമായ സമീപനമെന്ന് അതിഷിക്കയച്ച മറുപടിക്കത്തിൽ സ്പീക്കർ വ്യക്തമാക്കി. ദില്ലി നിയമസഭാ സമ്മേളനം തുടങ്ങി നാലാം ദിവസവും പ്രതിപക്ഷ എംഎൽഎമാരെ നിയമസഭ സമുച്ചത്തിൽ പ്രവശിപ്പിച്ചില്ല. ദില്ലി പോലീസ് ബാരിക്കേഡ് നിരത്തിയാണ് പ്രതിപക്ഷ നേതാവ് അതിഷിയെയും ആം ആദ്മി പാർട്ടി എംഎൽഎമാരെയും തടഞ്ഞത്. ഇതിനെതിരെ നിയമസഭയ്ക്ക് പുറത്ത് എംഎൽഎമാർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. രാഷ്ട്രപതിയെ കാണാനെത്തിയ എംഎൽഎമാരെ പോലീസ് നടുറോഡിൽ തടഞ്ഞു. ബിജെപി ദില്ലിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ല: ഹൈക്കോടതി

  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ഒരു വിധേനയും തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍ കമ്പനിയുടെ വാദം അംഗീകരിക്കാത്ത കോടതി ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസ്സമതിച്ചു. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി.പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി അറിയിച്ചു.

മതവിദ്വേഷ പരാമർശ കേസ്: പി.സി.ജോർജിന് ജാമ്യം

ഈരാറ്റുപേട്ട ∙ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് ഭക്ഷണ കിറ്റുകൾ നൽകി എസ് വൈ എസ് കുമ്പള സോൺ സാന്ത്വനം

  പുത്തിഗെ : ജീവിതത്തിൽ യാതനകളും നൊമ്പരങ്ങളും അനുഭവിക്കുന്ന നിസ്സഹരായവർക്ക് സാഹോദര്യത്തിന്റെ മഹാ മനസ്കതയുടെ കരങ്ങൾ കൊണ്ട് ചേർത്ത് പിടിച്ചു പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് ഭക്ഷണ കിറ്റുകൾ നൽകി എസ് വൈ എസ് കുമ്പള സോൺ സാന്ത്വനം. പുത്തിഗെ മുഹിമ്മാത്ത് ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തിലാണ് 20 ഭക്ഷണ കിറ്റുകൾക്കുള്ള ക്യാഷ് കൈ മാറിയത്. മെഡിക്കൽ ഓഫീസർ സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് കുമ്പള സോൺ പ്രസിഡന്റ് മുഹമ്മദ് സഖാഫി കുട്യാളം, ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ, ഫിനാൻസ് സെക്രട്ടറി ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര എന്നിവർ ചേർന്നാണ് നൽകിയത്.  സ്നേഹ സംഗമം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉത്ഘാടനം ചെയ്തു. വൈ പ്രസിഡന്റ് ശ്രീമതി ജയന്തി അധ്യക്ഷത വഹിച്ചു. നാരായണ നായിക്, പാലാക്ഷ റായ്, അബ്ദുൽ മജീദ് എം എച്, അനിത എം, ചന്ദ്രാവതി എം, കേശവ് എസ് ആർ , ഗംഗാദര, ശാന്തി വൈ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ : പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് എസ് വൈ എ...

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്

  തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്. ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുനനു വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. റഹീം നാട്ടിൽ വന്നിട്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ. ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. 

ന്യൂജൻ ലഹരി വിമുക്തി: മുളിയാർ പീപ്പിൾസ് ഫോറം കാമ്പയിൻ നടത്തും.

  ബോവിക്കാനം: സാമൂഹ്യ പുരോഗതിയെ അസ്ഥിരപ്പെടുത്തുന്ന ന്യൂജൻ ലഹരിക്കെതിരെ മുളിയാറിലെ വിദ്യാഭ്യാസ കാമ്പസുകൾ ,വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ കാമ്പയിൻ പരിപാടി നടത്തുവാൻ മുളിയാർ പീപ്പിൾസ് ഫോറം എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ന്യൂ ജൻലഹരി പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുകയാണെന്നും സമുഹത്തെ ശിഥിലമാക്കുന്ന അതിന്റെ ഭീകരമായ പ്രവണതയുടെ തുടക്കമാണ് നിയന്ത്രണാധീതമായി ദിനംപ്രതി വർദ്ധിച്ചു വരുന്ന കുടുംബകലഹവും കാമ്പസുകളെ ചോരക്കളമാക്കുന്ന ഭീകരമായ റാഗിംഗും സാമ്പത്തിക പ്രശ്നങ്ങളും ലൈംഗിക അരാജകത്വവും  സ്ത്രീ സുരക്ഷാവീഴ്ചയുമെന്ന് യോഗം വിലയിരുത്തി. പ്രസിഡണ്ട് ബി അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.സുരേഷ് കുമാർ,ശരീഫ് കൊടവഞ്ചി,റഹിമാൻ മാസ്റ്റർ,സാദത്ത് മുതലപ്പാറ,സുനിൽ മളിക്കാൻ,കബീർ മുസ്ല്യാർ നഗർ എന്നിവർ പ്രസംഗിച്ചു.

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്ക് ജാമ്യമില്ല

  പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരു...

പൊതുഇടങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഹൈകോടതി വിധി

  കൊച്ചി: പൊതുനിരത്തില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നതിനും റോഡ് തടസ്സപ്പെടുത്തി സ്റ്റേജുകള്‍ കെട്ടുന്നതിനും എതിരെ നിര്‍ണായക വിധി പുറപ്പെടുവിച്ചു ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനില്‍ നിന്നും സുപ്രധാനമായ വിധിയും. പൊതുഇടങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്ബോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി ഉത്തരവായി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പന്തളം മന്നം ഷുഗര്‍ മില്ലിന് മുന്‍പില്‍ സി.പി.എം., ബി.ജെ.പി., ഡി.വൈ.എഫ്.ഐ. സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. അനധികൃത കൊടിമരങ്ങള്‍ നീക്കംചെയ്യുന...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ആദ്യ അറസ്റ്റ് അമ്മൂമ്മയുടെ കൊലപാതകത്തില്‍

  തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ്‌ റിപ്പോർട്ട്‌ ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

വെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാൻ്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും

  തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പര നടത്തിയ പ്രതി അഫാൻ്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയും താൻ ഇല്ലാതായാൽ ഉമ്മക്കും അനുജനും ഉൾപ്പെടെയുള്ളവർക്ക് ആരുമില്ലാതാവുമെന്ന തൻ്റെ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ ഉമ്മ ഷെമിയുടെ മൊഴി എടുത്താലേ കേസ് ഇനി ഏത് വഴിക്ക് കൊണ്ടു പോകണമെന്ന കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലിസ് നിഗമനം.

വിദ്വേഷ പരാമർശം: പി സി ജോർജിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  കൊച്ചി: മുസ്‌ലിംകൾക്കെതിരായ വിദ്വേഷപരാമർശ കേസിൽ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നൽകിയത്. നിലവിൽ കേസിൽ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ തുടരുകയാണ്. പാലാ സബ്ജയിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് നടത്തിയ വൈദ്യ പരിശോധനയിൽ ഇസിജി വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ആശുപത്രി വാസം. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ചാനൽചർച്ചയിൽ വർഗീയ പരാമർശം നടത്തിയതിനെ തുടർന്ന് ഈരാറ്റുപേട്ട യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ജോർജിനെതിരേ കേസെടുത്തത്. പിന്നാലെ ജോർജ് നൽകിയ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളുകയുമായിരുന്നു.

എന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും: കെ.സുധാകരന്‍

  ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.  തന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം, മാറ്റിയാല്‍ അത് സ്വീകരിക്കും. കോണ്‍ഗ്രസില്‍ കിട്ടാവുന്ന എല്ലാം എനിക്കുകിട്ടി, അതില്‍ തൃപ്തനാണ്. ആശങ്കയും ഭയപ്പാടുമില്ല, മാറേണ്ടിവരുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാൽ രാഷ്ട്രീയക്കാരെ സ്ഥിരം തെരഞ്ഞെടുപ്പിൽ വിലക്കണമെന്ന ഹർജി, എതിര്‍ത്ത് കേന്ദ്രം

  ദില്ലി:ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടി നിയമനിർമ്മാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു

കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വേനൽ മഴ വെള്ളിയാഴ്ച മുതൽ, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഉഷ്ണതംരംഗ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതംരംഗ മുന്നറിയിപ്പ്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉഷ്ണതംരംഗത്തിനു സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉള്ളാൾ ബാങ്ക് കവർച്ച; സൂത്രധാരന്മാരായ രണ്ടുപേർ അറസ്റ്റിൽ

  മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ചക്കേസിലെ സൂത്രധാരന്മാരായ രണ്ടുപേർ അറസ്‌റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ ബണ്ട്വാൾ കന്ന്യാന സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ ഭാസ്കർ ബെൽചപാട(69), തലപ്പാടി കെസി റോഡ് സ്വദേശി മുഹമ്മദ് നസീർ (65) എന്നിവരാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ബംഗളുരു റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഭാസ്ക‌റിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് നസീറിനെ അറസ്‌റ്റ് ചെയ്തത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്ക ളായിരുന്നുവെന്നും കോട്ടേക്കാർ ബാങ്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നസീർ വഴിയാണ് ഭാസ്കറിന് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ, ബാങ്ക് തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ നസീർ ശേഖരിക്കുകയും ഇരുവരും ആദ്യഘട്ട പദ്ധതി തയാറാക്കിയ ശേഷം കവർച്ചയിൽ നേരിട്ട് ഇടപെടാൻ മറ്റുള്ളവരെ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. ഭാസ്ക‌ർ 25 വർഷമായി മുബൈയിൽ സ്ഥിര താമസമാണ്. കവർച്ചക്കേസിൽ മുന്നു വർഷം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു. ഡൽഹി, മുംബൈ, ദക്ഷിണ കന്നഡ തുടങ്ങിയ സ്‌ഥലങ്ങ...

നേതൃമാറ്റം ഉടനെന്ന് സൂചന; കേരളം, അസം അധ്യക്ഷന്‍മാര്‍ മാറും; കോണ്‍ഗ്രസിന് പുതുമുഖം ?

  തിരഞ്ഞെടുപ്പടുത്ത കേരളത്തിലും അസമിലും ഉടന്‍ നേതൃമാറ്റത്തിന് കോൺഗ്രസ്. കെ.സുധാകരനും ഭൂപന്‍  ബോറയും പിസിസി അധ്യക്ഷസ്ഥാനമൊഴിയും. കെപിസിസി അധ്യക്ഷപദത്തിലേക്ക് അടൂർ പ്രകാശ്, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടാകും.  ഗൗരവ് ഗോഗോയ്, അസം സംസ്ഥാന അധ്യക്ഷനാവും.  അഹമ്മദാബാദ് സെഷന് മുന്നോടിയായി പ്രഖ്യാപനമുണ്ടാവും.

41 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

  ദില്ലി: 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺ​ഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. ദില്ലി വിചാരണ കോടതി സ്പെഷ്യൽ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. നിലവിൽ തിഹാർ ജയിലിലാണ് കോൺ​ഗ്രസ് നേതാവ്. ഫെബ്രുവരി 12 ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി കണ്ടെത്തിയിരുന്നു. 

ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം, ദില്ലിയിൽ അതിഷി ഉൾപ്പെടെ എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി

  ദില്ലി: ദില്ലി നിയമസഭയിൽ നാടകീയ രംഗങ്ങൾ. ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചെ വ്യക്തമാക്കി അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കർ സസ്പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെകാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ പ്രഖ്യാപിച്ചു. പുറത്താക്കിയ എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദിയാണോ അംബ്ദേക്കറാണോ വലുതെന്ന് ബിജെപി മറുപടി പറയണമെന്ന് അതിഷി ആവശ്യപ്പെട്ടു. 

സിഎം ആശുപത്രിയിൽ കാൻസർ നിർണ്ണയ ക്യാമ്പ് നടത്തി

  ചെർക്കള:കേരള സർക്കാറിൻ്റെ ആരോഗ്യം ആനന്ദം,അകറ്റാം അർബുദം എന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്,മുളിയാർ സിഎച്ച്സി എന്നിവയുടെ സഹകരണത്തോടെ സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. പരിപാടി ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ:ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു.ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ:മൊയ്തിൻ ജാസിറലി അദ്ധ്യക്ഷം വഹിച്ചു. സ്തനാർബുദം, ഗർഭാശയഗള കാൽസറുകൾ നേരത്തെ കണ്ടെത്തി പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.മാർച്ച് 8 വനിതാദിനം വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആശുപത്രിയിൽ എത്തുന്നവർക്ക് കാൻസർ ബോധവത്ക്കരണം നടത്തും. മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ഷമീമ തൻവീർ മുഖ്യപ്രഭാഷണം നടത്തി. ഡോ:നാഗമണി നമ്പ്യാർ,ഡോ:അഞ്ജുഷ ജോസ്,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ: അശ്വിൻ,പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,ഗസ്റ്റ് റിലേഷൻ ഓഫീസർ എം വി ധനരാജ് എന്നിവർ പ്രസംഗിച്ചു.

ഓരോ നിയോജക മണ്ഡലത്തിലും ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കണം : ചൈൽഡ് കെയർ &വെൽഫയർ ഓർഗനൈസേഷൻ

      കുട്ടികളിലെ ലഹരി ഉപയോഗം ജില്ലയിൽ കൂടിവരികയാണെന്നും, ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സയും കൗൺസിലിംങും നൽകി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ ഡീ അഡിക്ഷൻ സെന്ററുകൾ ജില്ലയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കാനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഇത്തരം സെന്ററുകൾ ആരംഭിക്കണമെന്നും ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തരം ഡീ അഡിക്ഷൻ സെന്ററുകളിൽ കുട്ടികളിലെ ഫോൺ അഡിക്ഷൻ ഉൾപ്പടെ മാറ്റാനുള്ള കൗൺസിലിംഗ് സൗകര്യങ്ങളും ഒരുക്കണം. ജില്ലയിലെ സർക്കാർ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന അമിത സാമ്പത്തിക ചിലവ് ഇല്ലാതാക്കാൻ പറ്റുമെന്നും സി.സി ഡബ്ലൂ.ഒ ഭാരവാഹികൾ അറിയിച്ചു.  കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്ന ജില്ലാ കൺവെൻഷൻ ഹൊസ്ദുർഗ് എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.സി.ഡബ്ലൂ.ഒ സംസ്ഥാന കമ്മിറ്റി ചെയർമാൻ അനൂപ് കുമാർ തിരുവനന്തപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ഭരണ സമിതി പ്രസിഡന്റ് സ...

പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആശുപത്രിയിൽ പൊലീസ് കാവൽ

  കോട്ടയം: ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും. മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ ഇന്നലെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ പൊലീസ്

  തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. 

പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല, ആശുപത്രിയിൽ പൊലീസ് കാവൽ

  കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.

വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി, നടപടികള്‍ വിലയിരുത്താൻ ഈ മാസം 27ന് യോഗം

  തിരുവനന്തപുരം:വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം,ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും. കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്. വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.

 പി.സി. ജോര്‍ജിനെ വൈകുന്നേരം ആറുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഈരാറ്റുപേട്ട കോടതി. ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് പി.സി.യെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

കായികക്ഷമത പരീക്ഷയില്‍ തോറ്റു; ബോഡി ബിൽഡേഴ്സിനെ പോലീസിൽ നിയമിക്കാനുള്ള സർക്കാർ നീക്കം പാളി

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പോലീസ് ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. നിയമന ശുപാർശ ലഭിച്ച ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. ബോഡി ബിൽഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തരേശ് നടേഷൻ എന്നിവരെ സ്പോട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. എന്നാൽ കായികക്ഷമതാ പരീക്ഷയിൽ തിരിച്ചടി നേരിടുകയായിരുന്നു. കായികക്ഷമതാ പരിക്ഷയിൽ, 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈജംമ്പ്, 1500 മീറ്റർ ഓട്ടം എന്നിവയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടു. അതേസമയം കായികക്ഷമത പരീക്ഷയില്‍ ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ താരങ്ങളെയാണ് സ്പോട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നായിരുന്നു മന്ത്രിസഭാ തീരുമാനമെടുത്തത്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍; പി.സി.ജോര്‍ജ് കീഴടങ്ങി

  ചാനൽ ചർച്ചയ്ക്കിടെയുള്ള മതവിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാട്ടുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് കീഴടങ്ങിയത്. വിദ്വേഷ പരാമര്‍ശത്തില്‍ കോടതി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.  രാവിലെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

  ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഇന്ന് ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

സി എം ആശുപത്രി ഒടയംച്ചാൽ സഹകരണ ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

  ചെർക്കള:സി എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഒടയംച്ചാൽ സഹകരണ ആശുപത്രിയിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സഹകരണ ആശുപത്രി പ്രസിഡൻ്റ് പിജി ദേവ് അദ്ധ്യക്ഷം വഹിച്ചു. ഡോ:മൊയ്തിൻ ജാസിറലി മുഖ്യപ്രഭാഷണം നടത്തി. കാർഡിയോളജി വിഭാഗം ഡോ:അബ്ദുൾ നവാഫ്,കുട്ടികളുടെ വിഭാഗം ഡോ:അഞ്ജുഷ ജോസ്,ഇഎൻടി ഡോ: അനീസ,ത്വക്ക് രോഗ വിഭാഗം ഡോ: ഫാത്തിമത്ത് ഹസ്ന, കണ്ണുരോഗം കാസർകോട് പ്രസാദ് നേത്രാലയം ഡോ:വൃന്ദ വിശ്വനാഥ്,ജനറൽ മെഡിസിൻ ഡോ:ജാസിറലി എന്നിവർ രോഗികളെ പരിശോധിച്ചു. തുടർചികിത്സ ആവശ്യമുള്ളവർക്ക് ഗ്രീൻ കാർഡ് നൽകി.ഇവർക്ക് ചികിത്സയ്ക്ക് ഇളവുകൾ നൽകും. ഷോബി ജോസഫ്,ഷിനോജ് ചാക്കോ,ശ്രീകല,ഡോ:ഡെനിൽ ജോസ്,കെ.ജെ വർക്കി, സി എം ആശുപത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ ബി.അഷ്റഫ്,അഡ്മിനിസ്ട്രേറ്റർ ശ്രീരാം രാധാകൃഷ്ണൻ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ:അശ്വിൻ,ഗസ്റ്റ്റിലേഷൻ ഓഫീസർ എം വി ധനരാജ്,നഴ്സിംഗ് സൂപ്രണ്ട് മുംതാസ് ,സഹകരണ ആശുപത്രി സെക്രട്ടറി അജോയ്‌സ് എന്നിവർ പ്രസംഗിച്ചു. പടം : സി എം മൾട്ടി സെഷ്യാലിറ്റി ആശുപത്രി ഒടയംചാൽ സഹകരണ ആശുപത്രിയിൽ വെച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ഡ...

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും, ഈ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത

  ദില്ലി: ദില്ലി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ദില്ലി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെ വനിതാ നേതാവ് എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ  പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു. 

ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്; ദുരന്തഭൂമിയില്‍ പ്രതിഷേധം, സംഘര്‍ഷം

  വയനാട്: അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് ദുരന്ത ഭൂമിയിൽ പ്രതിഷേധം നടത്താൻ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്. 

ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കം; പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് എഐസിസി വിലയിരുത്തൽ

  ദില്ലി: ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്ന് എഐസിസി വിലയിരുത്തൽ. തരൂരിന്‍റെ നിലപാട് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തുന്നത്. പാർട്ടിക്ക് തൻ്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിലാണ് എഐസിസിയുടെ നിലപാട്. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെയാണ് വീണ്ടും കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ രംഗത്തെത്തിയത്. കേരളത്തിൽ നേതൃപ്രതിസന്ധിയെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി ഉണ്ടാകുമെന്നാണ് തരൂരിന്‍റെ മുന്നറിയിപ്പ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും പാർട്ടി പിന്തുണ ആവശ്യമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തെലങ്കാനയില്‍ ഡാമിന് പിന്നിൽ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 7 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

  ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഏഴോളം തൊഴിലാളികൾ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്. 

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

  കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളതെന്നു കാലാവസ്ഥാ നിരീക്ഷണ വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് മഴയ്ക്കു സാധ്യതയുള്ള മറ്റു ജില്ലകള്‍. അതേ സമയം സംസ്ഥാനത്ത് ചൂട് അനുദിനം വര്‍ധിച്ചു വരികയാണ്. ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട്: ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍, ദുരൂഹത കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനായിരുന്നു തീരുമാനം, എന്നാല്‍ അവസാന നിമിഷം വിധി മാറ്റിവെക്കുകയായിരുന്നു തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍ . അന്തിമവാദം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. വിവരാവകാശ കമ്മീഷന്റെ നീക്കത്തില്‍ ?ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ പൂഴ്ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

രണ്ടു മണിക്ക് ഹാജരാകണം; മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസുമായാണ് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തിയത്. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം

അനധികൃത കുടിയേറ്റം: ഡോണാൾഡ് ട്രംപിൻ്റെ പുതിയ നീക്കത്തിൽ ഇന്ത്യക്ക് കടുത്ത ആശങ്ക; എതിർപ്പ് അറിയിച്ചേക്കും

  ദില്ലി: അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻറെ നീക്കത്തിൽ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യ ക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിർദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോൾ 37000 പേരെയാണ് ഡോണാൾഡ് ട്രംപ് നാടു കടത്തിയത്.

ദില്ലി റെയിൽവേ സ്റ്റേഷൻ ദുരന്തം: '285 ലിങ്കുകൾ നീക്കം ചെയ്യണം'; എക്സിന് നിര്‍ദേശം നല്‍കി റെയിൽവേ മന്ത്രാലയം

  ദില്ലി: ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്നു വേട്ട. കുമ്പളയിൽ എംഡിഎംഎ യുമായി 4 പേർ പോലീസ് പിടിയിൽ

   കാസറഗോഡ് : 20.02.2025 കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49 ), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28 ) എന്നിവരാണ് പോലീസ് പിടിയിലായത് . കൂടൽമാർക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാർ നിർത്തിയിട്ടത് ശ്രദ്ധയിൽ പെടുകയും പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയും വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് സംഘം ശ്രമകരമായി 4 പേരെയും പിടികൂടുകയായിരുന്നു ,KL 14 AF 2230 നമ്പർ കാർ പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും കവറുകകിൽ സൂക്ഷിച്ച നിലയിൽ 21.05 ഗ്രാം എം ഡി എം എ കണ്ടെത്തുകയുമായിരുന്നു. കാസറഗോഡ് ഡിവൈഎസ്പി സുനിൽകുമാർ സികെ യുടെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ, എഎസ്ഐ മനോജ് ബി എൽ, SCPO ചന്ദ്രൻ, CPO ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്...

വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല, അപേക്ഷ തള്ളിയത് ഹൈക്കോടതി

  കൊച്ചി: ചാനൽചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്നതരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നൽകാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാമർശത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കും; തീരുമാനത്തിലുറച്ച് എൽഡിഎഫ്

  തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എൽഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു.  ജനങ്ങൾക്ക് ദോഷം ഉണ്ടാകാത്ത രീതിയിൽ കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണം. വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാൻ നടപടികൾ വേണം. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

പെരിയ ഇരട്ട കൊലക്കേസ്; പതിനാലാം പ്രതി കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്

കാസര്‍കോട്|പെരിയ ഇരട്ട കൊലപാതകക്കേസ് പതിനാലാം പ്രതിയായ കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മണികണ്ഠന്‍. പഞ്ചായത്തീരാജ് ആക്‌ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച്‌ 11ന് നേരിട്ട് ഹാജരാകാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം കെ ബാബുരാജാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ മണികണ്ഠന്‍, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കഴിഞ്ഞ മാസം മൂന്നിന് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോ...

വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങളിലേക്ക്, ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം

  കൊച്ചി : സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇൻവെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. 

ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി; 'രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു

  തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്.

ഡല്‍ഹി ഭരിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ മോദിയടക്കം നേതാക്കള്‍

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാര്‍ജ് സിങ് എന്നിവരും രേഖയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിന...

ഇസ്മയിൽ കൂട്ടായ്മ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

  ഇസ്മയിൽ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചു കാസറഗോഡ് തെരുവത്ത് ഉബൈദ്സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഇസ്മയിൽ തളങ്കര പ്രസിഡണ്ടായും  ഇസ്മയിൽ പച്ചമ്പളം ജനറൽ സെക്രട്ടറിയായും ഇസ്മയിൽ ഉദുമ ട്രഷററായും തെരഞ്ഞെടുത്തു രക്ഷാതികാരികൾ  ഇസ്മയിൽ അസഹരി ഇസ്മായിൽ മുസ്ല്യാർ സുള്ള്യ വൈസ്പ്രസിസണ്ട് ഇസ്മയിൽ പള്ളിക്കര ഇസ്മയിൽ ബദിയടുക്ക സെക്രട്ടറിമാർ ഇസ്മയിൽ ചെമ്പിരിക്ക ഇസ്മയിൽ സുഹ്രി നെക്രോജ ഇസ്മയിൽ ഇന്ദിര നഗർ മീഡിയ വിങ്ങ് ചെയർമാൻ ഇസ്മയിൽ ചെറുവത്തൂർ കൺവീനർ  ഇസ്മയിൽ മാസ്റ്റർ കക്കുന്നം പ്രവാസി കോർഡിനേറ്റർ ഇസ്മയിൽ തൃക്കരിപ്പൂർ. പ്രവർത്തക സമിതി അംഗങ്ങൾ ഇസ്മയിൽ മഞ്ചേശ്വരം ഇസ്മയിൽ ഉപ്പള ഇസ്മയിൽ ചെറുവത്തൂർ ഇസ്മയിൽ കളത്തൂർ ഇസ്മയിൽ ബെല്ല' ഇസ്മയിൽ തൃക്കരിപ്പൂർ ഇസ്മയിൽ ബെല്ല ഇസ്മയിൽ ചെർക്കള ഇസ്മയിൽ ഉപ്പള ഇസ്മയിൽ ചീമേനി ഇസ്മയിൽ കുമ്പള ഇസ്മയിൽ കാഞ്ഞങ്ങാട് ഇസ്മയിൽ പെരിയടുക്ക ഇസ്മയിൽ പിടി തളങ്കര ഇസ്മയിൽ ചട്ടഞ്ചാൽ ഇസ്മയിൽ പൊയ്നാച്ചി ഇസ്മയിൽ ബാലനടുക്കം ഇസ്മയിൽ മായിപ്പാടി  ഇസ്മയിൽ കട്ടക്കാൻ ഇസ്മയിൽ പാലക്കുന്ന് . ഇസ്മയിൽ എ പി കാസിലേൻ സംസ്ഥാന' രക്ഷതികാരിയ...

ഡിജിറ്റൽ സർവെ: കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖരനു വീണ്ടും സംസ്ഥാന പുരസ്കാരം

കാസർകോട്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അർഹനായി. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏകോപിക്കുകയും മികച്ച രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാർഡെന്ന് റവന്യൂ സർവേയും ഭൂരേഖയും വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകൾ വില്ലേജ് തലത്തിൽ ജില്ലാ കളക്ടർ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സർവ്വേ സമ്പൂർണ്ണമായി പൂർത്തിയാക്കിയ ഉജാർ ഉൾവാർ വില്ലേജ്, തളങ്കര ഉൾപ്പെടെയുള്ള വില്ലേജുകൾ ജില്ലാ കലക്ടർ നേരിട്ട് സന്ദർശിച്ച് അദാലത്തുകൾ നടത്തി. കെ ഇമ്പ ശേഖർ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച മികച്ച ജില്ലാ കലക്ടർക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്കാരത്തിനും അർഹനായിരുന്നു. ജില്ലാ കലക്ടർ നേതൃത്വം നൽകിയ ഐലീഡ് പദ്ധതിക്കാണ് ഈ വർഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്

ജന്മാവകാശ പൗരത്വം: ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി, അപ്പീൽ കോടതി തള്ളി

  വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിർദേശിച്ച പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെർക്യൂട്ട് അപ്പീൽസ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൌസ് അപ്പീൽ കോടതിയെ സമീപിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം അത്ര എളുപ്പം നടക്കില്ലെന്ന് ഇതോടെ ഉറപ്പായി. ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും.  ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. 

ദില്ലിക്ക് വനിത മുഖ്യമന്ത്രി? രേഖ ഗുപ്തയെ ആർഎസ്എസ് നിർദേശിച്ചെന്ന് റിപ്പോർട്ട്; 2 ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

  ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർ എസ് എസ് നിർദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആർ എസ് എസ് നിർദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാൽ രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. എന്നാൽ അവസാന മണിക്കൂറുകളിൽ രേഖ ഗുപ്തക്കൊപ്പം പർവേഷ് വർമയേയും പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്.

തെളിവില്ല', മുഡാ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ്

  ബംഗളുരു: കർണാടകയിലെ മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം അവസാനമാണ് സമർപ്പിച്ചത്. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശവുമായി സുപ്രീംകോടതി, ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം

  ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടര്‍ന്ന് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിര്‍ദേശിച്ചു. മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം.ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.

ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനര്‍നിർമിക്കും, 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

  തിരുവനന്തപുരം :വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്‍റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30-നാണ്‌ ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്‌.

സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും, മന്ത്രിസഭായോ​ഗത്തിൽ അം​ഗീകാരമായില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം മദ്യനയം പരി​ഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരി​ഗണനയിലേക്ക് വന്നത്. എന്നാൽ, പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോ​ഗത്തിന് കഴിഞ്ഞില്ല. ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തിൽ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളിൽ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവിൽ വന്ന അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോ​ഗം തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

  ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർലമെന്റ് നിയമം പാസാക്കും വരെയാണ് സമിതിയുണ്ടാക്കിയത്. എന്നാൽ, സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പിന്നീട് നിയമമുണ്ടാക്കിയത്. ഇത് ചോദ്യംചെയ്യുന്ന ഹർജികളാണ് കോടതിയിലുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമെന്ന് രാഹുല്‍, വിയോജനക്കുറിപ്പ് പുറത്ത് വിട്ടു

  ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്‍റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്.സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം,തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോഡി സർക്കാർ വഷളാക്കിയിരിക്കുന്നു.

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

  വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. (Finance Minister to ask for more time for central loan disbursement wayanad) നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം അംഗീകരിച്ച 16 പ്രോജക്ടുകളുടെയും നിര്‍വഹണ വകുപ്പുകള്‍ക്ക് പണം കൈമാറുന്ന ഡെപ്പോസിറ്റ് സ്‌കീം വഴി ഈ സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കണമെന്ന നിബന്ധന മറികടക്കാനാണ് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലെ ധാരണ.