വിവാദ മദ്യനിര്‍മാണശാല അനുമതിയില്‍ കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മറ്റൊരു വകുപ്പുമായും ആലോചിച്ചില്ലെന്ന് മന്ത്രിസഭാ കുറിപ്പില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് കുറിപ്പിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്. മറ്റു വകുപ്പുകളും ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും അറിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ്.
അതേസമയം, പാലക്കാട്ടെ മദ്യനിര്‍മാണ ശാലയ്ക്കെതിരെ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ മുഖപത്രം ജനയുഗം. ജനങ്ങളുടെ താല്‍പര്യത്തിനെതിരായ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. കമ്പനിക്ക് വെള്ളം വിട്ടുനല്‍കിയാല്‍ നെല്‍ കൃഷി ഇല്ലാതാകുമെന്നും പദ്ധതി കര്‍ഷകരില്‍ ആശങ്ക ഉണ്ടാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. പാർട്ടി ദേശിയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ