.
കാസർകോട്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പത്തൊൻമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകൾ പ്രയാണം തുടങ്ങി. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ മഖാം പരിസരത്തു നിന്നും ജാഥാ നായകൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈ പ്രസിഡന്റ് മൂസൽ മദനി തലക്കി പതാക കൈ മാറി. മധ്യ മേഖല തളങ്കര മാലിക്ദീനാർ മഖാം പരിസരത്തു നിന്നും ജാഥാ നായകരായ സയ്യിദ് അബ്ദുൽ കരീം അൽ ഹാദിക്കും, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫികും സയ്യിദ് മുത്തു കോയ തങ്ങൾ കണ്ണവം പതാക കൈ മാറി. ദേളി സഅദിയ്യയിൽ നൂറുൽ ഉലമ മഖാം പരിസരത്തുനിന്നും ആരംഭിച്ച ദക്ഷിണ മേഖലാ പ്രയാണത്തിന് തുടക്കം കുറിച്ച് ജാഥാ നായകൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് സമസ്ത കർണാടക ജന സെക്രട്ടറി കെ പി ഹുസൈൻ സഅദി പതാക കൈ മാറി.
മഞ്ചേശ്വരത്ത് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് കോളിയൂർ, നംഷാദ് ബേക്കൂർ, ഫാറൂഖ് പൊസോട്ട്, റഫീഖ് ലത്തീഫി, അശ്റഫ് സഖാഫി ഉളുവാർ, സുബൈർ ബാഡൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
കാസറകോട്ട് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബൂബക്കർ കാമിൽ സഖാഫി, സിറാജ് മൗലവി തളങ്കര, ശംസുദ്ധീൻ കോളിയാട്, ഹാരിസ് ഹിമമി സഖാഫി, അലി ഹിമമി സഖാഫി, അബ്ദുല്ല ഗുണാജെ, സഫ്‌വാൻ ഹിമമി ആദൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു,
ദേളി സഅദിയ്യയിൽ നടന്ന ദക്ഷിണ മേഖല യാത്രയുടെ ഉത്ഘാടന പരിപാടിയിൽ സയ്യിദ് ഇസ്മായീൽ അൽ ഹാദി പ്രാർത്ഥന നടത്തി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി,സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ കരീം സഅദി ഏണിയാടി, ഹസ്ബുല്ല തളങ്കര, അഷ്‌റഫ് കരിപ്പൊടി, ബഷീർ ഹിമമി പെരുമ്പള, ഖലീൽ മാക്കോട്, അബ്ദുൽ അസീസ് ഹിമമി ഗോസാഡ തുങ്ങിയവർ പ്രസംഗിച്ചു.
ഉത്തര മേഖല യാത്ര മഞ്ചേശ്വരം സോണിലെ 65 യുണിറ്റ് പര്യടനങ്ങൾക്ക് ശേഷം ബൊൾമാറിൽ സമാപിചു. മധ്യ മേഖല കാസർകോട് സോൺ പര്യടന ശേഷം കോട്ടക്കുന്നിലും, ദക്ഷിണ മേഖല ഉദുമ സോണിലെ പര്യടനത്തിന് ശേഷം ഏണിയാടിയിലും സമാപിച്ചു.
ഉത്തരമേഖല ഇന്ന് കുമ്പള സോണിലും മധ്യ മേഖല ബദിയടുക്കയിലും, ദക്ഷിണ മേഖല കാഞ്ഞങ്ങാട്ടും പര്യടനം നടത്തും.
സ്വീകരണ കേന്ദ്രങ്ങളിൽ റാലിയും പ്രഭാഷണങ്ങളും നടന്നു. യൂണിറ്റ് സമാഹരിച്ച് സമ്മേളന നിധി യാത്രയിൽ ഏറ്റു വാങ്ങി. മൂന്ന് ദിവസങ്ങളിൽ 450 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം മൂന്ന് യാത്രകളും രാത്രി സമാപിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ