ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളിൽ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തി ലുമായി മാസങ്ങൾ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര നടപടികൾ സ്വീകരിക്കാത്ത സർക്കാ റിനെയും വനം വകുപ്പി നെയും പരിഹസിച്ച് ബോവിക്കാനം ടൗണിൽ എലിപ്പെട്ടി സ്ഥാപിച്ച് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വേറിട്ട പ്രതിഷേധം സമരം നടത്തി.
പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു ജനറൽസെക്രട്ടറി അഡ്വ. ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
കെബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ബി.എം.അബൂബക്കർ ഹാജി,മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ബി.കെ. ഹംസ, അബ്ദുല്ല ഡെൽമ, എബി.കുട്ടിയാനം,എസ്എം. മുഹമ്മദ് കുഞ്ഞി, ബി.എം.ഹാരിസ്, ശംസീർ മൂലടുക്കം,മനാഫ് ഇടനീർ, റാഷിദ് മൂലടുക്കം, ഉനൈസ് മദനി നഗർ,ചെമ്മു കലാം, ഉമ്മർ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, മുഹമ്മദ് പാറ, ഖാദർ വാഫി,സമീർ അല്ലാമ, ലെത്തീഫ് ഇടനീർ, റംഷിദ് ബാലനടുക്കം, സാദിഖ് ആലൂർ, കബീർ മുസ്ല്യാർ നഗർ, ഇ.കെ. ഫൈസൽ, കാദർ നാഗൻ, അസ്കർ ബോവിക്കാനം, ഹാരിസ് സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ