ചട്ടഞ്ചാൽ : മുനമ്പം പള്ളി നേർച്ചയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഖത്തീബ് അഷറഫ് സുഹരി പരപ്പ നിർവഹിച്ചു. ജമാഅത് ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
ജനുവരി 16, 17,18 തീയതികളിലാണ് പള്ളി നേർച്ച നടക്കുന്നത്.
മുനമ്പം മൊഹിയ്യദ്ധീൻ ജുമാ മസ്ജിദിൽ ആഴ്ചതോറും നടക്കുന്ന സ്വലാത്ത് ഹൽഖയുടെ വാർഷികവും, മാസാന്തം നടക്കുന്ന അസ്മാഉൽ ബദ്രിയ മജ്‌ലിസിന്റെ വാർഷികവും, വർഷത്തിൽ കഴിച്ചു വരാറുള്ള മുഹിയ്യദ്ധീൻ റാത്തീബ് നേർച്ചയും, രിഫാഈ റാത്തീബ് നേർച്ചയും, പള്ളി നേർച്ചയും മുനമ്പം പള്ളി നേർച്ചയിലെ പ്രധാനപ്പെട്ട നേർച്ചകളാണ്.
ജനുവരി 16ന് രാത്രി ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം മജ്ലിസും, ജനുവരി 17ന് വൈകുന്നേരം ബദർപ്പാട്ട് മത്സരവും,ബുർദ്ദ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 18ന് ആയിരങ്ങൾക്ക് അന്നദാന വിതരണത്തോടെ പരിപാടി സമാപിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ