പൂച്ചക്കാട്ടെ പ്രവാസിയുടെ കൊലപാതകം; പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി
കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് ഡിവൈ.എസ്.പി. കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്. ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തു കൊണ്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ ഉദുമ, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (34), പള്ളിക്കര, ജീലാനി നഗറിലെ പി.എം അസ്‌നിഫ (36), മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഉവൈസ്, ഷമ്മാസ് എന്നിവര്‍ക്കു കൊലപാതകത്തില്‍ ബന്ധം ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതികളെ കൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ