രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാഗാന്ധിയുടെ പരാമർശം വിവാദത്തിൽ, വിമർശനവുമായി രാഷ്ട്രപതി ഭവൻ
ദില്ലി: ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ