കാസര്‍കോട്: അഞ്ചുവര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിതം; യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബേള, വില്ലേജിലെ തൈവളപ്പിലെ ബി സുജാതയുടെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബൈജുവിനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
2017 നവംബര്‍ മുതല്‍ സുജാതയും ബൈജുവും തൈവളപ്പിലെ വീട്ടിലാണ് താമസം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പരാതിക്കാരിയുടെ വീട്ടിലെത്തിയ ബൈജു മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും വെട്ടുകത്തികൊണ്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ജനുവരി 25നു രാത്രിയിലും അന്യായക്കാരിയുടെ വീട്ടില്‍ വച്ച് അതിക്രമം നടത്തിയതു സംബന്ധിച്ച് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധത്തിലാണ് തിങ്കളാഴ്ച വീണ്ടും നരഹത്യാശ്രമം നടത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ