പുലിവിഷയവുമായി മുസ്ലിം ലീഗ് നേതാക്കൾ ജില്ലാ കലക്ടറെ കണ്ടു: സ്ഥിതി വിലയിരുത്താൻ സന്ദർശനം നടത്തുമെന്ന്കലക്ടറുടെ ഉറപ്പ്.
കാസർകോട്: ജനവാസ
കേന്ദ്രങ്ങളിൽ പുലിവിഹരം വ്യാപകമായതോടെ ജന ജവിതം ദുസ്സഹമായ മുളിയാറിലെ ജനങ്ങളുടെ
പ്രയാസവും ആശങ്കയും ഭീതിയും മുസ്ലിം ലീഗ് നേതാക്കൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
പുലിയെ പിടിക്കാനോ തുരത്താനോ പ്രാഗൽഭ്യം നേടിയ വനം വകുപ്പിന്റെ പ്രത്യേകം സംഘത്തെ ചുമതല ഏൽപിക്കണമെന്ന് മുസ്ലിം ലീഗ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസിഡണ്ട്
ബിഎം അബൂബക്കർഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, യു.ഡി.എഫ് ചെയർ മാൻ ഖാലിദ് ബെള്ളിപ്പാടി, എസ്.ടി.യു. സംസ്ഥാന സെക്രടറി ഷെരീഫ് കൊടവഞ്ചി,പഞ്ചായത്ത് സെക്രട്ടറി ബികെ. ഹംസ എന്നിവരാണ് കലക്ടറെ കണ്ടത്.
ശാശ്വത പരിഹാരത്തിന്
ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുളിയാറിലെ സ്ഥിതി വിലയിരുത്താൻ നേരിട്ട് സന്ദർശനം നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ