കാസറഗോഡ് :വയനാട്ടിലെ മലയോര കർഷക ജനത കടുവയുടെയും വന്യ മൃഗത്തിന്റെയും അക്രമ ഭീതിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന അവസരത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കാനും രക്ഷാ പ്രവർത്തനം നടത്താനും കടുവ വേട്ടയ്ക്കും നേതൃത്വം നൽകാൻ ഓടിയെത്തേണ്ട മന്ത്രി തികച്ചും നിരുത്തരവാദപരമായി പെരുമാറിയത് പ്രതിഷേതാർഹമെന്ന് കേരള കോൺഗ്രസ് എം പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ ഫാഷൻ ഷോ ഉത്ഘാടനം ചെയ്യുകയും പരിപാടിയിൽ ഹിന്ദി സോങ് ആലപ്പിക്കുകയും ചെയ്തു എന്നുള്ളത് ജനങ്ങളോടുള്ള മന്ദ്രിയുടെ പരിഹാസ്യവും നിരുത്തരവാദ സമീപനവുമാണ് വെളിവാക്കുന്നത്. മന്ദ്രിയുടെ ഈ നടപടി ഓർമിപ്പിക്കുന്നത് റോം കത്തിയപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ പ്രവർത്തിയാണ്. മന്ദ്രിയുടെ ഇത്തരം പ്രവർത്തികൾ ഭരണക്കൂടത്തിന് തന്നെ നാണക്കേടാണ്. ആപത്ത് ഘട്ടങ്ങളിൽ കൂടെ നിൽക്കേണ്ട സമയത്ത് മന്ദ്രിയുടെ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധം അറിയിക്കുന്നു. മലയോര ജനതയെയും കൃഷിക്കാരെയും അപമാനിച്ച മന്ത്രി ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കും കേരള സംസ്ഥാനത്തിനും അപമാനമാണെന്നും
കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ