ദില്ലി: കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എഡിജിപി പി വിജയന്. അഗ്‌നിശമന സേന വിഭാഗത്തില്‍ മധുസൂദനന്‍ നായര്‍ ജി , രാജേന്ദ്രന്‍ പിള്ള കെ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിലെ പൊലീസ് സേനയിലെ 10 പേര്‍ക്കും അഗ്‌നിശമന വിഭാഗത്തില്‍ നിന്ന് 5 പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.
ഡിസ്പി ഗംഗാധരന്‍ എം, ഡിസ്പി ഷാബു ആര്‍, എസ്പി കൃഷ്ണകുമാര്‍ ബി, ഡിസ്പി വിനോദ് എം പി, ഡിസ്പി റെജി മാത്യു കുന്നിപ്പറമ്പന്‍, എസ് ഐ, ഗോപകുമാര്‍ എം എസ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീകുമാരന്‍ ജി, എസ്‌ഐ സുരേഷ് കുമാര്‍ രാജപ്പന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബിന്ദു എം, ഡിഎസ്പി വര്‍ഗീസ് കെ ജെ എന്നിവര്‍ക്കാണ് പൊലീസ് സേനയിലെ സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ ലഭിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ