മഞ്ചേശ്വരം: 2016 നിയമസഭ ഇലക്ഷന്‍ ദിനം ഉപ്പള ബൂത്തില്‍ വെച്ചുണ്ടായ ആക്രമണ കേസിലെ മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളെയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി അബ്ദുല്‍ ബാസിത് തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു. 2016 മേയ് 16 നിയമസഭ ഇലക്ഷന്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എച് കുഞ്ഞമ്പു വിന്റെ കൂടെ ഉപ്പള ബൂത്ത് സന്ദര്‍ശിച്ചു മടങ്ങവേ കൂടെയുണ്ടായിരുന്ന താജുദ്ധീനെ ബൂത്ത് പരിസരത്തു വെച്ചു മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ റഹ്‌മാന്‍ , പി ബി മുജീബ് , മൊയ്ദീന്‍ കുഞ്ഞി , റിയാസ് , മൂസ , സുഹൈല്‍ എന്നിവര്‍ ചേര്‍ന്നു ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ കാര്‍ തകര്‍ത്തു ഒരു ലക്ഷത്തിന്റെ കേടുപാടുകള്‍ ഉണ്ടാക്കി എന്നായിരുന്നു പരാതി .പ്രസ്തുത ഇലെക്ഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖ് വിജയിക്കുകയും ചെയ്തു. ഉദുമ എം എല്‍ എ സി എച് കുഞ്ഞമ്പു സാക്ഷി ആയിട്ടുള്ള കേസില്‍ ആണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാനടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളെ വെറുതെ വിട്ടത്.രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എല്‍ ഡി എഫ് നേതാക്കള്‍ കൊടുത്ത കള്ളകേസില്‍ നീതി ലഭിച്ചു എന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
പ്രതികള്‍ക്ക് വേണ്ടി പി എ എഫ് അസ്സോസിയേറ്റ്‌സില്‍ നിന്നും അഡ്വ പി എ ഫൈസല്‍ , അഡ്വ ഫാത്തിമത് സുഹ്‌റ മസാഫി, അഡ്വ ജാബിര്‍ അലി അബ്ദുല്‍ റഹ്‌മാന്‍ , , അഡ്വ ഹാഷിര്‍ അബ്ബാസ് , അഡ്വ മര്‍സൂക്ക് , അഡ്വ ഇസ്മത് തസ്‌നീം എന്നിവര്‍ ഹാജരായി .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ