നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ തിരിച്ചെടുക്കാൻ സന്ദീപ് വാരിയറിനെ ഇറക്കാൻ കോൺഗ്രസ്. മത്സരിക്കുകയാണെങ്കിൽ അത് ബി.ജെ.പിക്ക് കരുത്തുള്ള മണ്ഡലത്തിൽ തന്നെ വേണമെന്നാണ് സന്ദീപിന് നൽകിയിട്ടുള്ള സൂചന. പച്ചക്കൊടി ലഭിച്ചാൽ സന്ദീപ് വൈകാതെ ശക്തന്റെ മണ്ണിലേക്ക് പ്രവർത്തനം മാറ്റും.
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുകയെന്ന വിദ്യയാണ് തൃശൂരിൽ കോൺഗ്രസ് പയറ്റാൻ ആലോചിക്കുന്നത്. ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലത്തിൽ തന്നെ സന്ദീപിനെ ഇറക്കണമെന്ന ആലോചനയാണ് തൃശൂരിൽ സ്റ്റോപ്പിറ്റത്. തൃശൂരിൽ ഇറങ്ങാനാണ് സന്ദീപും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഒറ്റപ്പാലവും തൃത്താലയുമൊക്കെ പരിഗണനയിലിരിക്കെ, ബി.ജെ.പി ഉള്ള ഇടത്ത് തന്നെ മത്സരിക്കണമെന്ന് സന്ദീപും നേതൃത്വത്തോട് വ്യക്തമാക്കിയതാണ് വിവരം. സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് തൃശൂർ നിയമസഭാ നിയമസഭാ മണ്ഡലമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് ഒട്ടും അനുകൂലമല്ല. തൃശൂർ നിയമസഭയിൽ സുരേഷ് ഗോപിയാണ് ഒന്നാമത് എത്തിയത്. കെ.മുരളീധരൻ രണ്ടാമത് എത്തിയപ്പോൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ