24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് കേന്ദ്ര ബജറ്റിൽ കേരള പ്രതീക്ഷിക്കുന്നത്. വയനാട് പുനരധിവാസ പദ്ധതിക്കും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും പ്രത്യേക പാക്കേജുകളും കേരളം പ്രതീക്ഷിക്കുന്നു. കടമെടുപ്പ് പരിധി ഉപാധി രഹിതമായി 3.5 ശതമാനമാക്കി ഉയർത്തണമെന്നും കേരളം അവശ്യപ്പെട്ടിട്ടുണ്ട്.
GST നഷ്ടപരിഹാരം, റവന്യൂ കമ്മി ഗ്രാൻഡ് എന്നിവ നിർത്തിയതിലൂടെയും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലൂടെയും കേരളത്തിലുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് മുഖ്യ ആവശ്യം. വയനാട് പുനരധിവാസ പദ്ധതിക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്, റെയിൽ-റോഡ് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾക്ക് 5000 കോടിയും കേരളം ആവശ്യപ്പെടുന്നു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ