ചെർക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വർഷക്കാലം വിവിധ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് സി എം മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൻ്റെ ഇടപെടൽ ആശ്വാസം പകർന്നു.
ഒന്നര വർഷക്കാലമായി വിവിധ ആശുപത്രിയിൽ സ്ക്കാനിംഗും,എക്സറെ മരുന്നുമൊക്കെയായി വേദന സഹിച്ചു ജീവിക്കുകയായിരുന്നു യുവതി.
വീങ്ങിയ ചുണ്ട് പ്ലാസ്റ്റിക്ക് സർജറി വിഭാഗം ഡോ:കൃഷ്ണ പ്രസാദ് ഷെട്ടിയുടെ
നേതൃത്തിൽ തുറന്ന് നോക്കിയപ്പോൾ ഒന്നര വർഷം മുമ്പ് അപകടത്തിൽ നഷ്ടപ്പെട്ട പല്ല് പുറത്തെടുത്തത് യുവതിയുടെ വേദനയ്ക്ക് ശമനമായി.
അപകടത്തിൽ കീറിയ ചുണ്ടിന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുന്നൽ ഇട്ടിരുന്നു.
പല്ല് നഷ്ടപ്പെട്ട വിവരം ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതി ഡോക്ടറോട് വെളുപ്പെടുത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ