കുമ്പള ആരിക്കാടി ഹനുമാൻ കോട്ടയിലെ കിണറ്റിൽ നിധി വേട്ട: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 5 പേർ കസ്റ്റഡിയിൽ
കുമ്പള : കാസർകോട് ജില്ലയിലെ കുമ്പള ആരിക്കാടി ഹനുമാൻ കോട്ടയ്ക്കടുത്ത കിണറ്റിൽ നിധി കിളച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഘത്തിലെ അഞ്ചു പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെത്തു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാറിനു(46 ), പൊവ്വൽ സ്വദേശി മുഹമ്മദ് ഫിറോസ് (28) , മൊഗ്രാൽ പുത്തൂർ സ്വദേശി ജാഫർ ( 26 ), പാലക്കുന്ന് സ്വദേശി അജാസ് (26 ) നീലേശ്വരം ബംഗളം സ്വദേശി സഹദുദ്ദീൻ കുമ്പള (26) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇവർ കോട്ടയിലെത്തിയ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആരിക്കാടി ഹനുമാൻ കോട്ടയ്ക്കടുത്തെ ദേശീയ പാതക്കടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിനു സമീപത്തെ കിണറ്റിൽ കിളക്കുന്നതിൻ്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കിണറിൽ വെള്ളം വറ്റിയ നിലയിലായിരുന്നെന്നു പറയുന്നു. ‘നിധിവേട്ട സംഘത്തെ നാട്ടുകാർ തടഞ്ഞു വയ്ക്കുന്നതിനിടയിൽ എത്തിയ പൊലീസ് പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം കോട്ടയിലും ക്ഷേത്ര പരിസരത്തും പൊലീസ് അന്വേഷണം ആരംഭിച്ചു.നിധി വേട്ടക്കു പിന്നിൽ പ്രമുഖരുണ്ടാവുമെന്നു പൊലീസ് സംശയിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ