ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും, ആരോ​ഗ്യനില തൃപ്തികരം

  കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

ഉത്തരമലബാറിലെ രുചിക്കൂട്ടുകളുടെ രാജാക്കന്മാർ ഇനി പൊവ്വലിലും

പൊവ്വൽ: ഉത്തരമലബാറിലെ സംശുദ്ധമായ രുചിക്കൂട്ടുകളുടെ നിർമ്മാതാക്കളായ, വിദ്യാനഗർ ഓയിൽ &ഫ്ലോർ മില്ലിന്റെ എട്ടാമത്തെ ബ്രാഞ്ച് പൊവ്വലിൽ പ്രവർത്തനം ആരംഭിച്ചു.തെളിമ കൊണ്ടും വിശ്വാസം കൊണ്ടും മലബാറിന്റെ അടുക്കള കീഴടക്കിയ വിദ്യാനഗർ ഓയിൽ & ഫ്ലോർ മില്ല് കാസറഗോഡിൻ്റെ സ്വന്തം ബ്രാൻഡ് ആയി ജനമനസ്സുകളിൽ ഇടം ലഭിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും പൊവ്വൽ ജമാഅത്ത് പ്രസിഡണ്ടും ആയ എ.ബി ശാഫി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.മെഷീനറി സെക്ഷന് സി.ബിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പറായ നഫീസ സത്താർ പൗരപ്രമുഖരായ എ.ബി കലാം, പി.എ അബ്ദുൽ റഹ്മാൻ ,എ.ബി മുഹമ്മദ് ആശംസ നിർവഹിച്ച ചടങ്ങിൽ റസ്വിന് മാളിയേക്കൽ മാളിയേക്കലിൻ്റെ പുതിയ പദ്ധതികൾ പരിചയപ്പെടുത്തി. ചടങ്ങിൽ ജസീം മാളിയേക്കൽ നന്ദി പറഞ്ഞു. കലവറയില്ലാതെ തങ്ങളുടെ എല്ലാ സംരംഭങ്ങളും വിജയിപ്പിച്ചത് പോലെ ഇതും ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഉടമകളായ മാളിയേക്കൽ ഫാമിലി പ്രത്യാശ പ്രകടിപ്പിച്ചു

മുനമ്പം പള്ളി നേർച്ച; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

   ചട്ടഞ്ചാൽ : മുനമ്പം പള്ളി നേർച്ചയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഖത്തീബ് അഷറഫ് സുഹരി പരപ്പ നിർവഹിച്ചു. ജമാഅത് ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. ജനുവരി 16, 17,18 തീയതികളിലാണ് പള്ളി നേർച്ച നടക്കുന്നത്. മുനമ്പം മൊഹിയ്യദ്ധീൻ ജുമാ മസ്ജിദിൽ ആഴ്ചതോറും നടക്കുന്ന സ്വലാത്ത് ഹൽഖയുടെ വാർഷികവും, മാസാന്തം നടക്കുന്ന അസ്മാഉൽ ബദ്രിയ മജ്‌ലിസിന്റെ വാർഷികവും, വർഷത്തിൽ കഴിച്ചു വരാറുള്ള മുഹിയ്യദ്ധീൻ റാത്തീബ് നേർച്ചയും, രിഫാഈ റാത്തീബ് നേർച്ചയും, പള്ളി നേർച്ചയും മുനമ്പം പള്ളി നേർച്ചയിലെ പ്രധാനപ്പെട്ട നേർച്ചകളാണ്. ജനുവരി 16ന് രാത്രി ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം മജ്ലിസും, ജനുവരി 17ന് വൈകുന്നേരം ബദർപ്പാട്ട് മത്സരവും,ബുർദ്ദ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 18ന് ആയിരങ്ങൾക്ക് അന്നദാന വിതരണത്തോടെ പരിപാടി സമാപിക്കും.

കൗമാര കലാപൂരത്തിനരുങ്ങി തലസ്ഥാനം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

  തിരുവനന്തപുരം: കൗമാര കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും. ഉരുള്‍പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിലെ വിദ്യാ‍ർത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാർമലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്.

പുലിഭീഷണി: ബോവി ക്കാനം ടൗണിൽ എലി പെട്ടി സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പരിഹാസ സമരം

ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളിൽ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തി ലുമായി മാസങ്ങൾ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര നടപടികൾ സ്വീകരിക്കാത്ത സർക്കാ റിനെയും വനം വകുപ്പി നെയും പരിഹസിച്ച് ബോവിക്കാനം ടൗണിൽ എലിപ്പെട്ടി സ്ഥാപിച്ച് മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വേറിട്ട പ്രതിഷേധം സമരം നടത്തി. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു ജനറൽസെക്രട്ടറി അഡ്വ. ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  കെബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.എം.അബൂബക്കർ ഹാജി,മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ബി.കെ. ഹംസ, അബ്ദുല്ല ഡെൽമ, എബി.കുട്ടിയാനം,എസ്എം. മുഹമ്മദ് കുഞ്ഞി, ബി.എം.ഹാരിസ്, ശംസീർ മൂലടുക്കം,മനാഫ് ഇടനീർ, റാഷിദ് മൂലടുക്കം, ഉനൈസ് മദനി നഗർ,ചെമ്മു കലാം, ഉമ്മർ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, മുഹമ്മദ് പാറ, ഖാദർ വാഫി,സമീർ അല്ലാമ, ലെത്തീഫ് ഇടനീർ, റംഷിദ് ബാലനടുക്കം, സാദിഖ് ആലൂർ, കബീർ മുസ്ല്യാർ നഗർ, ഇ.കെ. ഫൈസൽ, കാദർ നാഗൻ, അസ്കർ ബോവിക്കാനം, ഹാരിസ് സംബന്ധിച്ചു

ചുണ്ടിൽ നിന്നും പല്ല് എടുത്ത് മാറ്റി അപൂർവ്വ ശസ്ത്രക്രിയയുമായി സിഎം ആശുപത്രി

  ചെർക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വർഷക്കാലം വിവിധ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് സി എം മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൻ്റെ ഇടപെടൽ ആശ്വാസം പകർന്നു. ഒന്നര വർഷക്കാലമായി വിവിധ ആശുപത്രിയിൽ സ്ക്കാനിംഗും,എക്സറെ മരുന്നുമൊക്കെയായി വേദന സഹിച്ചു ജീവിക്കുകയായിരുന്നു യുവതി. വീങ്ങിയ ചുണ്ട് പ്ലാസ്റ്റിക്ക് സർജറി വിഭാഗം ഡോ:കൃഷ്ണ പ്രസാദ് ഷെട്ടിയുടെ നേതൃത്തിൽ തുറന്ന് നോക്കിയപ്പോൾ ഒന്നര വർഷം മുമ്പ് അപകടത്തിൽ നഷ്ടപ്പെട്ട പല്ല് പുറത്തെടുത്തത് യുവതിയുടെ വേദനയ്ക്ക് ശമനമായി. അപകടത്തിൽ കീറിയ ചുണ്ടിന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുന്നൽ ഇട്ടിരുന്നു. പല്ല് നഷ്ടപ്പെട്ട വിവരം ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതി ഡോക്ടറോട് വെളുപ്പെടുത്തുന്നത്.

രാഷ്ട്രീയലക്ഷ്യം വച്ച് പാര്‍ട്ടിപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി, അപ്പീല്‍ നല്‍കും-എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. രാഷ്ട്രീയമായ ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തിയെന്നും വിധിക്കെതിരെ ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ കോടതി വെള്ളിയാഴ്ച വിധി പറഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി. ​ഗോവിന്ദൻ. പെരിയ ഇരട്ടക്കൊലക്കേസ് ഏറ്റെടുത്ത സി.ബി.ഐ ശ്രമിച്ചത് സിപിഎം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നതാണ്. ഞങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലും പറയാനുള്ളത്. - എം.വി ഗോവിന്ദന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല: കോടതി വിധി സിപിഎം കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി, 10 പേരെ വെറുതെ വിട്ടതിൽ അപ്പീൽ:സതീശൻ

  കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതി.  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും. പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും.സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളെക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും. പ്രതികളെ രക്ഷിക്കാൻ സിപിഎം ചിലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കുടുംബം നടത്തിയ പോരാത്തതിന് ഒപ്പം യുഡിഎഫ് ഉണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.   പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ് 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം പെരിയ ഇരട്ടക്...

പെരിയ ഇരട്ടക്കൊല: വധശിക്ഷയില്ല; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ഉദുമ മുന്‍ എംഎൽഎ കെ.വി കുഞ്ഞിരാമന് അഞ്ചു വർഷം തടവ്

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലയില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഉദുമ മുന്‍ എംഎൽഎ കെ.വി കുഞ്ഞിരാമന് അഞ്ചു വർഷം തടവ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷയിന്‍മേലുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. Read Also ‘ഒരു മുസ്‍ലിം സംഘടനയും തീവ്രവാദലൈൻ സ്വീകരിക്കുന്നില്ല, ഭരണഘടനയെയും ദേശീയതയെയും അംഗീകരിക്കാത്ത ഒരു ഇസ്‍ലാമിക പ്രസ്ഥാനവുമില്ല’ ദക്ഷിണ കേരള ജംഇയ്യത്തുല്‍... പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ 14 പേരാണ് കേസിൽ കുറ്റക്കാരാണെന്നു കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുൻ ഉദുമ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, മുൻ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി...

6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭ...

കേരളത്തിൽ താപനില ഉയരാൻ സാധ്യത, ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ് ; ശിക്ഷാവിധി നാളെ

  കാഞ്ഞങ്ങാട്: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ.പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി.രഞ്ജിത്ത് പതിനഞ്ചാം പ്രതി എ.സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും...

മാനുഷിക പരിഗണന, നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ മാതാവ് ഇപ്പോഴും യമനില്‍ തുടരുകയാണ്. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമ...

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.  ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ക്രൈംബ്രാഞ്ച്

  കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.  എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. അവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കഴി‍ഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരും ഒളിവിലാണുള്ളത്. നാളെയാണ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി പരി​ഗണിക്കുന്നത്. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം

പുലിവിഷയവുമായി മുസ്ലിം ലീഗ് നേതാക്കൾ ജില്ലാ കലക്ടറെ കണ്ടു: സ്ഥിതി വിലയിരുത്താൻ സന്ദർശനം നടത്തുമെന്ന്കലക്ടറുടെ ഉറപ്പ്.

  കാസർകോട്: ജനവാസ  കേന്ദ്രങ്ങളിൽ പുലിവിഹരം വ്യാപകമായതോടെ ജന ജവിതം ദുസ്സഹമായ മുളിയാറിലെ ജനങ്ങളുടെ പ്രയാസവും ആശങ്കയും ഭീതിയും മുസ്ലിം ലീഗ് നേതാക്കൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പുലിയെ പിടിക്കാനോ തുരത്താനോ പ്രാഗൽഭ്യം നേടിയ വനം വകുപ്പിന്റെ പ്രത്യേകം സംഘത്തെ ചുമതല ഏൽപിക്കണമെന്ന് മുസ്ലിം ലീഗ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസിഡണ്ട്  ബിഎം അബൂബക്കർഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, യു.ഡി.എഫ് ചെയർ മാൻ ഖാലിദ് ബെള്ളിപ്പാടി, എസ്.ടി.യു. സംസ്ഥാന സെക്രടറി ഷെരീഫ് കൊടവഞ്ചി,പഞ്ചായത്ത് സെക്രട്ടറി ബികെ. ഹംസ എന്നിവരാണ് കലക്ടറെ കണ്ടത്. ശാശ്വത പരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുളിയാറിലെ സ്ഥിതി വിലയിരുത്താൻ നേരിട്ട് സന്ദർശനം നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാ വിധി; കളക്ടറേറ്റില്‍ സമാധാനയോഗം ചേര്‍ന്നു

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ജനുവരി മൂന്നിന് സി.ബി.ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ വിധി വരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍, ആക്ഷേപം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ബോധ്യപ്പെടുത്തുന്നതിനും ഒപ്പം സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും സമാധാനം പുലര്‍ത്തുന്നതിനായി അഭ്യര്‍ഥിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, എ.ഡി.എം പി. അഖില്‍, ഡി.വൈ.എസ്.പിമാരായ എം. സുനില്‍കുമാര്‍, വി.വി മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, സി.പി ബാബു, അബ്ദുള്ള കുഞ്ഞ...

ചട്ടഞ്ചാലിലും പൊയ്‌നാച്ചിയിലും ഔട്ടോ സ്റ്റാണ്ടുകൾ കണ്ടെത്തുന്നതിന്ന് ബന്ധപ്പെട്ടവർ തയ്യാറാവണം

  ചട്ടൻചാൽ: ഹൈവേ റോഡ് വികസനവുമായി ബന്ധപെട്ട് പ്രവൃത്തി നടക്കുന്ന ചട്ടഞ്ചാലിലും പൊയ്‌നാച്ചിയിലും ഓട്ടോ തൊഴിലാളികൾ നേരാവണ്ണം ഒരു സ്റ്റാൻഡ് പോലും ഇല്ലാതെ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ചട്ടഞ്ചാലിലെയും പൊയിനാച്ചിയിലെയും ഔട്ടോ തൊഴിലാളികൾ ഇവരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ബന്ധപെട്ടവർ തയ്യാറാവണം എന്ന്    ഐ എൻ ടി യൂ സി ചെമ്മനാട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി സി നസീറിന്റെ അദ്ധ്യക്ഷതയിൽ രാജേഷ് കിഴൂർ അഷറഫ് കുരുക്കൾ, ജിഷ, രതീഷ് എന്നിവർ സംസാരിച്ചു

കലൂര്‍ സ്റ്റേഡിയം അപകടം: കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയെ തുടര്‍ന്നാണ് നടപടി. പിപിആര്‍ വിഭാഗം ലൈസന്‍സ് ആവശ്യമില്ലെന്നായിരുന്നു ഹെല്‍ത്ത് വിഭാഗം നിലപാട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി റിപോര്‍ട്ട് നല്‍കിയിരുന്നില്ല. കലൂര്‍ ഹെര്‍ത്ത് സര്‍ക്കിളിലെ നിതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്റര്‍ സംവിധാനം കുറച്ചു കൊണ്ടു വരികയാണെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറയിച്ചിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്.