തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ഇദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. രാജ്ഭവന്‍ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്.
ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലെത്തി ഗോവയില്‍ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അര്‍ലേക്കറായിരുന്നു ഗവര്‍ണ്ണര്‍. ഹിമാചലില്‍ സ്‌കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദര്‍ശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയായിരുന്നു അര്‍ലേക്കര്‍. രാജ്ഭവന്റെ വാതിലുകളും നിരന്തരം സന്ദര്‍ശനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ