കാസര്‍കോട്: ഇരട്ട പാസ്‌പോര്‍ട്ട് കൈവശം വെച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട,് നെല്‍ക്കളയിലെ റഫീഖ് മുഹമ്മദിനെ(42) തിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. റഫീഖ് നേരത്തെ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ട് സമ്പാദിച്ചിരുന്നു. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റഫീഖ്. ഇതിനിടയിലാണ് ബംഗ്‌ളൂരു ഓഫീസില്‍ നിന്ന് മറ്റൊരു പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഇരട്ട പാസ്‌പോര്‍ട്ട് ഉള്ള കാര്യം വ്യക്തമായത്. ഇക്കാര്യം പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാനഗര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ